വാഹന വായ്പക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ സർക്കാർ ജീവനക്കാർക്കുള്ള കാർ ലോൺ പദ്ധതിയിൽ വായ്പ അനുവദിക്കുന്നു. ജില്ലയിലെ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. പരമാവധി ഏഴ് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകർ ആറ് വർഷമെങ്കിലും സർവീസ് ബാക്കിയുള്ളവരാകണം. വാഹന ലൈസൻസ് ഉണ്ടാകണം. തുക ഒമ്പത് ശതമാനം പലിശ നിരക്കിൽ 60 തുല്യമാസ ഗഡുക്കളായി തിരിച്ചടക്കണം. കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. ഫോൺ: 0497 2705036, 9400068513