വാഹനാപകടത്തിൽ എ.ഐ.വൈ.എഫ് നേതാവ് മരിച്ചു

തൃശൂർ: എ.ഐ.വൈ.എഫ് നേതാവ് വാഹനാപകടത്തിൽ മരിച്ചു. അന്തിക്കാട് തണ്ടിയേക്കൽ അനിൽകുമാറിന്റെ മകൻ നിമല്‍ (27) ആണ് മരിച്ചത്. എ.ഐ.വൈ.എഫ് അന്തിക്കാട് മേഖലാ കമ്മിറ്റി ജോയിന്റെ സെക്രട്ടറിയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ സ്വരാജ് റൗണ്ടിൽ നായ്ക്കനാലിന് സമീപത്തായിരുന്നു അപകടം. ഉടൻ തന്നെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സി.പി.ഐ അന്തിക്കാട് ലോക്കൽ കമ്മിറ്റി അംഗവും കേരള മഹിളസംഘം ജില്ല കമ്മിറ്റി അംഗവുമായ ഷീബ അനിൽകുമാറാണ് മാതാവ്.