പ്രായപൂർത്തിയാവാത്ത കുട്ടികളെ വഴിതെറ്റിക്കും, ‘തൊപ്പി’യുടെ വീഡിയോകൾ നീക്കണം; പരാതി

മലപ്പുറം: വിവാദ വ്ളോഗർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’യുടെ വീഡിയോകൾ യൂട്യൂബ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യുവാക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
കൊളത്തൂർ സ്വദേശി അമീർ അബ്ബാസ്, കോഡൂർ സ്വദേശി എം.ടി. മുർഷിദ്, അരീക്കോട് സ്വദേശി മുഹമ്മദ്കുട്ടി മാടശ്ശേരി എന്നിവരാണ് പരാതി നൽകിയത്.
തൊപ്പിയുടെ അശ്ലീല സംഭാഷണങ്ങളടങ്ങിയ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലുള്ള കാലത്തോളം വിദ്യാർഥികളെയും പ്രായപൂർത്തിയാവാത്ത കുട്ടികളെയും വഴിതെറ്റിക്കും.
ഇത് പലവിധ കുറ്റകൃത്യങ്ങൾക്ക് കാരണമായേക്കും. ഈ സാഹചര്യത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിക്കാർ മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളത്തിൽ ആവശ്യപ്പെട്ടു.