PERAVOOR
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

പേരാവൂർ: പേരാവൂർ സ്വദേശിനി ടി.പി. അതുല്യ (29) സെർബിയയിൽ അന്തരിച്ചു. ഭർത്താവ് സൂരജിനൊപ്പം സെർബിയയിൽ കഴിയുന്ന അതുല്യ രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്. പേരാവൂർ അഗ്നി രക്ഷാ നിലയത്തിന് സമീപം ചന്ദ്രോത്ത് വീട്ടിൽ കെ.വി. രത്നാകരൻ്റെയും ദമയന്തിയുടെയും മകളാണ്. സഹോദരൻ: ഗോകുൽ. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം പത്ത് മണിയോടെ തില്ലങ്കേരി പൊതു ശ്മശാനത്തിൽ സംസ്കരിക്കും.
PERAVOOR
ഹർത്താൽ ആചരിക്കുന്നതിൽ സമയക്രമീകരണം വേണം; ഓട്ടോത്തൊഴിലാളികൾ


പേരാവൂർ: ടൗണിൽ വ്യാപാര സംഘടനകൾ ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾക്ക് സമയക്രമീകരണം ഏർപ്പെടുത്തണമെന്ന് താലൂക്കാസ്പത്രി റോഡിലെ ഓട്ടോത്തൊഴിലാളികൾ ആവശ്യപ്പെട്ടു. ടൗണിലെത്തുന്ന ഉപഭോക്താക്കളെയും വ്യാപാര സ്ഥാപനങ്ങളെ ആശ്രയിച്ച് കഴിയുന്ന ജീവനക്കാർ, ഓട്ടോ-ടാക്സി തൊഴിലാളികൾ എന്നിവരെയും പെട്ടെന്നുള്ള ഹർത്താലുകൾ ബാധിക്കുന്നുണ്ട്. ഇതൊഴിവാക്കാൻ സംയുക്ത വ്യാപാര സംഘടനകൾ ഉചിതമായ തീരുമാനമെടുക്കണമെന്നും ഓട്ടോത്തൊഴിലാളികൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി , യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ എന്നീ സംഘടനകൾക്ക് ഓട്ടോത്തൊഴിലാളികൾ നിവേദനം നല്കി.
PERAVOOR
ഷുക്കൂർ പെടയങ്ങോടിന്റെ വരാന്ത ചായപ്പീടിക പുസ്തകച്ചർച്ച ‘സഞ്ചരിക്കുന്ന വരാന്തയാവുന്നു’


പേരാവൂർ : എഴുത്തുകാരൻ ഷുക്കൂർ പെടയങ്ങോട് സ്വന്തം നാട്ടിൽ തുടങ്ങിയ വരാന്ത ചായപ്പീടിക പുസ്തകച്ചർച്ച പരിപാടി ‘സഞ്ചരിക്കുന്ന ‘വരാന്തയായി മാറുന്നു. ഇക്കുറി മണത്തണ അയോത്തുംചാലിൽ ഷുക്കൂർ എത്തിയത് സി. എം സുനിൽകുമാറിന്റെ ‘വീട്ടിലെ ഊണ് ‘ എന്ന ചെറിയൊരു തനി നാടൻ ഹോട്ടലിൽ. ഷുക്കൂറിന്റെ വരാന്ത സുനിലിന്റെയും വരാന്ത യായി. ആദ്യമായി ചർച്ച ചെയ്തത് ഷനോജ്.ആർ. ചന്ദ്രന്റെ കഥകൾ. പുതു തലമുറ കഥാകൃത്തുകളിൽ ശ്രദ്ധേയനായ ഷനോജ് ആലപ്പുഴ ചമ്പക്കുളം സ്വദേശിയാണ്. അയോത്തുംചാലിലെ വരാന്തയിൽ ആലപ്പുഴയിൽ നിന്ന് ഷനോജും എത്തി. കാലൊടിഞ്ഞ പുണ്യാളൻ ഉൾപ്പെടെയുള്ള കഥകളെ കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ കേട്ടു. കഥാകൃത്തുമായി സംവാദവുമുണ്ടായി. പൊതുപ്രവർത്തകനായ ഷിജിത്ത് വായന്നൂർ ചർച്ചക്ക് തുടക്കം കുറിച്ചു. തുടർന്ന് ഡാലിയ ജോണി, അർസൽ അസിബിൻ മുഹമ്മദലി, ശിവദർശന എന്നിവരും കഥകളെക്കുറിച്ച് വിലയിരുത്തി സംസാരിച്ചു. ഷുക്കൂർ പെടയങ്ങോട് ചർച്ച നിയന്ത്രിച്ചു. എഴുത്തുകാരായ വിനോയ് തോമസ്, വി.കെ. ജോസഫ്, ജിജേഷ് ഭാസ്കർ, ചിത്രകാരൻ ജോയ് ചാക്കോ, നാടക പ്രവർത്തകൻ രാജേഷ് മണത്തണ, സാംസ്‌കാരിക പ്രവർത്തകരായ പി. ശിവദാസൻ, മഞ്ജു ലക്ഷ്മി, എൻ. ശൈലജ, പി. പി വ്യാസ്ഷാ, ജോസ് ചേരിയിൽ തുടങ്ങിയവരും സംവാദത്തിൽ പങ്കെടുത്തു. സുനിൽ.പി. ഉണ്ണി, ദിലീപ് എന്നിവരുടെ പാട്ടുകളോടെയാണ് പരിപാടി തുടങ്ങിയത്. അയോത്തുംചാലിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പേർ വരാന്തയിൽ എത്തിയിരുന്നു. ഏപ്രിൽ മാസം വീണ്ടും ചർച്ച ഇതേ ഹോട്ടലിൽ സംഘടിപ്പിക്കുമെന്ന് ഷുക്കൂർ അറിയിച്ചു.
PERAVOOR
വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി


പേരാവൂർ: തൊഴിൽ നികുതി വർധന പിൻവലിക്കാനും പ്ലാസ്റ്റിക്ക് ഉപയോഗിക്കാത്ത കടകളെ യൂസർഫീയിൽ നിന്നൊഴിവാക്കാനുമാവശ്യപ്പെട്ട് വ്യാപാരികൾ പഞ്ചായത്തിലേക്ക് പ്രകടനവും ധർണയും ധർണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്ന സമരം യൂണിറ്റ് പ്രസിഡൻ്റ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണത്തണ യൂണിറ്റ് പ്രസിഡൻറ് സി.എം.ജെ മണത്തണ അധ്യക്ഷനായി. തൊണ്ടിയിൽ യൂണിറ്റ് പ്രസിഡൻറ് ബേബി, സുനിത്ത് ഫിലിപ്പ്, കെ.സുരേന്ദ്രൻ, ബെന്നി മുളക്കൽ, ബിന്ദു സോമൻ എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
PERAVOOR1 year ago
പേരാവൂരിൽ സ്കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി