അറസ്റ്റിനു ശേഷം ആദ്യമായി സുധാകരൻ കണ്ണൂരിൽ; ആവേശത്തോടെ സ്വീകരിച്ച് പ്രവർത്തകർ

കണ്ണൂർ: മോൻസൻ മാവുങ്കൽ മുഖ്യ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശേഷം എറണാകുളത്തു നിന്ന് കണ്ണൂരിൽ എത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപിക്ക്, റെയിൽവേ സ്റ്റേഷനിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആവേശോജ്വല സ്വീകരണം. ശനിയാഴ്ച വൈകിട്ട് 6.40ഓടെ നേത്രാവതി എക്സ്പ്രസിലാണ് സുധാകരൻ എത്തിയത്.
ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റഷനിൽ എത്തുന്നതിന് മുൻപു തന്നെ സ്റ്റേഷനും പരിസരവും പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. പ്ലാറ്റ്ഫോമിൽ വച്ച് സുധാകരനെ ഷാളണിയിച്ചാണ് സ്വീകരിച്ചത്. തുടർന്ന് മുദ്രാവാക്യം വിളികളോടെ വിളികളോടെ സ്റ്റേഷനു പുറത്തേക്ക് ആനയിച്ചു. അതേസമയം, റെയിൽവേ സ്റ്റഷനിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ സുധാകരൻ തയ്യാറായില്ല.
ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ ടി.ഒ.മോഹനൻ, സി.എ.അജീർ, ശ്രീജ മഠത്തിൽ, രജനി രമാനന്ദ്, രാജീവൻഎളയാവൂർ, സുരേഷ് ബാബു എളയാവൂർ, പി.ടി.മാത്യു, റിജിൽ മാക്കുറ്റി, രജിത്ത് നാറാത്ത്, വി.എ.നാരായണൻ, റഷീദ് കവ്വായി, കായക്കൂൽ രാഹുൽ, കല്ലിക്കോടൻ രാഗേഷ്, സുധീഷ് മുണ്ടേരി, ലക്ഷ്മണൻ തുണ്ടിക്കോത്ത്, വി.പി.അബ്ദുൾ.കെ.പ്രമോദ് തുടങ്ങിയവർ റെയിൽവേ സ്റ്റേഷനിലെത്തി.