വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിച്ചില്ല; ബസ് തടഞ്ഞ് ചുമട്ടുതൊഴിലാളികൾ

Share our post

മാ​ഹി: മേ​ഖ​ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാസൗ​ജ​ന്യം അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ഹി സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യു​ടെ ബ​സ് പ​ള്ളൂ​രി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു​വെ​ച്ചു.

ഇ​തേ തു​ട​ർ​ന്ന് സൊ​സൈ​റ്റി ബ​സു​ക​ൾ ഓ​ട്ടം നി​ർ​ത്തി. മാ​ഹി​യി​ൽ സ്റ്റു​ഡ​ൻ​സ് സ്പെ​ഷ​ൽ ബ​സു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​നാ​ൽ ഇ​ന്ധ​ന​ച്ചി​ല​വി​ന് പോ​ലും ക​ല​ക്ഷ​ൻ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹ​ക​ര​ണ ബ​സു​ക​ളി​ൽ യാ​ത്രാ ഇ​ള​വ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സൊ​സൈ​റ്റി ബ​സ് അ​ധി​കൃ​ത​ർ മാ​ഹി റീ​ജ​ന​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ക​ണ്ട് അ​റി​യി​ച്ചി​രു​ന്നു.

അ​ദ്ദേ​ഹം പ്ര​സ്തു​ത ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​താ​യി ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. മാ​ഹി​യി​ൽ ബ​സ് അ​നു​വ​ദി​ച്ചെ​ങ്കി​ലും ഈ​സ്റ്റ് പ​ള്ളൂ​ർ സ്പി​ന്നി​ങ് മി​ൽ, ചെ​മ്പ്ര ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ യാ​ത്ര സൗ​ക​ര്യം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

അ​തി​നാ​ൽ മാ​ഹി​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ മാ​ഹി ഭ​ര​ണ​കൂ​ട​വും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് പ്രി​യ​ദ​ർ​ശി​നി സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ അ​ധി​കൃ​ത​രോ​ടാ​വ​ശ്യ​പ്പെ​ട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!