മുടി കൊഴിച്ചില്‍ തടയാന്‍ ചീര കഴിക്കാം ; അറിഞ്ഞിരിക്കാം ഈ ഗുണങ്ങള്‍

Share our post

നമ്മുടെ അടുക്കളയില്‍ സാധാരണയായി കാണുന്ന ഇലക്കറിയാണ് ചീര. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ്. പ്രതിരോധശേഷി നിലനിര്‍ത്താനും ശരീരത്തിന്റെ ക്ഷീണം കുറക്കാനുമെല്ലാം ചീര കഴിക്കുന്നത് വളരെ നല്ലതാണ്. ചീരയുടെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല.

മുടി കൊഴിച്ചിലെല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും ചുവന്ന ചീര വളരെ നല്ലതാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി, അയണ്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

വിറ്റാമിന്‍ സി, കൊളാജന്‍ (ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനാണ് കൊളാജന്‍. ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാന്യമർഹിക്കുന്ന പ്രോട്ടീൻ കൂടിയാണിത്)എന്നിവയുടെ ഉത്പാദനം കൂട്ടും. ഇത് തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ മുടി കൊഴിച്ചിലിനെയും തടയും.

ധാരാളം ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ചുവന്ന ചീര ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതിലെ ഫൈബര്‍ അംശം ആണ് ദഹനത്തിന് ഗുണം ചെയ്യുന്നത്.ശരീരഭാരം കുറയ്ക്കാന്‍ വേണ്ടിയും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ചുവന്ന ചീര. പൊട്ടാസ്യം ധാരാളം അടങ്ങിയ ചുവന്ന ചീര കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയതിനാല്‍ ചുവന്ന ചീര പ്രമേഹരോഗികള്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പ്രമേഹം മൂലമുള്ള ക്ഷീണം ഒഴിവാക്കാനും ചീര സഹായിക്കും.കാത്സ്യം, വിറ്റമിന്‍ കെ, മഗ്‌നീഷ്യം എന്നിവ ധാരാളമടങ്ങിയ ചുവന്ന ചീര എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താനും മലബന്ധം അകറ്റാനും സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ചുവന്ന ചീരയ്ക്കു സാധിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളുടെ കലവറ കൂടിയാണ് ചുവന്ന ചീര. ഇതില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ച കുറയ്ക്കാന്‍ ഇവ സഹായിക്കും. ചുവന്ന ചീരയ്ക്ക് രക്തയോട്ടം വര്‍ധിപ്പിക്കാനും കഴിയും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!