പാൻ- ആധാർ ബന്ധിപ്പിക്കൽ; അവസാന തിയതി ജൂൺ 30

Share our post

ന്യൂഡൽഹി : പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കാൻ ഇനി അഞ്ച് നാൾ കൂടി മാത്രം. ജൂൺ 30 ആണ് ബന്ധിപ്പിക്കാനായി നൽകിയിരിക്കുന്ന അവസാന തിയതി.

സമയപരിധിക്കുള്ളില്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്‌തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുമെന്നാണ് പറഞ്ഞിട്ടുള്ളത്. നിലവില്‍ 1000 രൂപ പി‍ഴ നല്‍കിയാണ് കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നത്.

പി‍ഴ നല്‍കാതെ ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2022 മാര്‍ച്ച് 31 ആയിരുന്നു. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലാത്ത നികുതി ദായകര്‍ ഈ മാസം അവസാനിക്കുന്നതിന് മുമ്പായി അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന് അദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

റജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ഉപയോക്താക്കള്‍ക്ക് മാത്രമല്ല റജിസ്റ്റര്‍ ചെയ്‌തിട്ടില്ലാത്തവര്‍ക്കും ഇ- ഫയലിങ് പോര്‍ട്ടലില്‍ (https://www.incometax.gov.in/iec/foportal/) പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. ഇ- ഫയലിങ് പോര്‍ട്ടലില്‍ ആധാര്‍-പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി 1000 രൂപ പിഴയടക്കണം, ഒറ്റ ചലാനിലാണ് ഇത് അടയ്‌ക്കേണ്ടത്.

ജമ്മു കശ്‌മീർ, ആസാം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഇന്ത്യൻ പൗരൻമാരല്ലാത്തവർക്കും ഇത് ബാധകമല്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!