മഴ പെയ്യിക്കാന്‍ വിചിത്ര ആചാരം; കര്‍ണാടകയില്‍ ആണ്‍കുട്ടികളെ തമ്മിൽ ‘വിവാഹം’കഴിപ്പിച്ചു

Share our post

ബെംഗളൂരു: മഴദേവതകളെ പ്രീതിപ്പെടുത്തി പ്രദേശത്ത് മഴപെയ്യിക്കാന്‍ രണ്ട് ആണ്‍കുട്ടികളുടെ ‘വിവാഹം നടത്തി’ കര്‍ണാടകയിലെ ഒരു ഗ്രാമം. പ്രതീകാത്മകമായായിരുന്നു വിവാഹച്ചടങ്ങുകള്‍ നടത്തിയത്. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്.

വെള്ളിയാഴ്ച രാത്രിയിലായിരുന്നു ചടങ്ങ്. ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയായി വേഷം കെട്ടിച്ച് വധുവായും മറ്റെയാളെ വരനായും പാരമ്പര്യരീതിയില്‍ ഒരുക്കിയായിരുന്നു ചടങ്ങുകള്‍. പങ്കെടുത്തവർക്കായി ഗംഭീരസദ്യയും ഒരുക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ അളവില്‍ മഴ ലഭിച്ചതിനെ തുടര്‍ന്നാണ് ദേവതമാരെ പ്രീതിപ്പെടുത്താനുള്ള തീരുമാനത്തില്‍ ഗ്രാമവാസികളെത്തിയത്. വിവാഹച്ചടങ്ങിന് ശേഷം ഗ്രാമവാസികള്‍ ഒന്നിച്ച് പ്രത്യേക പ്രാര്‍ഥനയും നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!