പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാം അപേക്ഷ ക്ഷണിച്ചു

Share our post

സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസ് വഴി നടപ്പാക്കുന്ന പ്രൊബേഷൻ ആന്റ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി പിന്നോക്കാവസ്ഥയിലുള്ള മുൻ കുറ്റവാളികൾ, പ്രൊബേഷണർമാർ, അഞ്ച് വർഷമോ അതിൽ കൂടുതലോ ജയിൽ ശിക്ഷ അനുഭവിച്ചുവരുന്ന തടവുകാരുടെ ആശ്രിതർ എന്നിവർക്ക് സ്വയംതൊഴിൽ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

കുറ്റകൃത്യത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതരുടേയും ഗുരുതര പരിക്ക് പറ്റിയവരുടെയും പുനരധിവാസ പദ്ധതി, കുറ്റകൃത്യങ്ങൾക്കിരയായ വ്യക്തികളുടെ മക്കൾക്കുളള വിദ്യാഭ്യാസ ധനസഹായം, തടവുകാരുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായം, തടവുകാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികളിലേക്കും അപേക്ഷിക്കാം.

സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടലില്‍ (www.suneethi.sjd.kerala.gov.in) ജൂലൈ 31ന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍ 0490 2344433. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭ്യമായവര്‍ (വിദ്യാഭ്യാസ ധനസഹായം ഒഴികെ) വീണ്ടും അപേക്ഷിക്കേണ്ടതില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!