വ്യാജ രേഖ കേസ്‌ : നിഖിൽ തോമസ്‌ പിടിയിൽ

Share our post

ആലപ്പുഴ : വ്യാജ രേഖകൾ ഹാജരാക്കി കായംകുളം എം.എസ്‌.എം കോളേജിൽ എം -കോമിന്‌ പ്രവേശനം നേടിയെന്ന കേസിലെ പ്രതി നിഖിൽ തോമസ്‌ പിടിയിൽ. വെള്ളി രാത്രി വൈകിയാണ് നിഖിലിനെ പിടികൂടിയത്‌.

അഞ്ച് ദിവസമായി ഒളിവിലായിരുന്ന പ്രതിയെ കോട്ടയം കെ.എസ്‌.ആർ.ടി.സി സ്‌റ്റാൻഡിൽനിന്നാണ്‌ പൊലീസ്‌ പിടികൂടിയത്‌. ശനി പുലർച്ചെ രണ്ടോടെ കായംകുളം സ്‌റ്റേഷനിലെത്തിച്ചു. എം.എസ്‌.എം കോളേജിലെ ബി-കോം പഠനം പൂർത്തിയാക്കാത്ത നിഖിൽ അതേ കാലയളവിൽ തന്നെ കലിംഗ സർവകലാശാലയിൽനിന്ന്‌ പഠിച്ച്‌ ബിരുദം നേടിയ സർട്ടിഫിക്കറ്റാണ്‌ പിജി പ്രവേശനത്തിന്‌ ഹാജരാക്കിയത്‌.

നിഖിൽ കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലന്നും സർട്ടിഫിക്കറ്റ്‌ വ്യാജമെന്നും രജിസ്‌ട്രാർ റിപ്പോർട്ട്‌ നൽകിയതോടെ നിഖിലിന്റെ എം-കോം പ്രവേശനം കേരള സർവകലാശാല റദ്ദാക്കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!