തൊഴിലുറപ്പ് പദ്ധതി; പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്

പേരാവൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തെഴിലുറപ്പ് പദ്ധതിയിൽ 2022-23 വർഷത്തിൽ 33 കാറ്റഗറികളിലായുള്ള വിവിധ പദ്ധതികളേറ്റെടുത്ത് നടപ്പിലാക്കിയതിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി.
പട്ടിക വർഗ്ഗ.കുടുംബങ്ങൾക്ക് 200 ദിന തൊഴിലുകൾ, മാലിന്യ സംസ്‌ക്കരണ ഉപാധികളുടെ നിർമാണം,ഏറ്റവുമധികം പദ്ധതികളുടെ നിർവഹണം എന്നിവയിലെ മികച്ച പ്രവർത്തനത്തിനും പേരാവൂർ ബ്ലോക്കിനാണ് ഒന്നാം സ്ഥാനം.
പോഗ്രാം കോ-ഓർഡിനേറ്റർ കൂടിയായ ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖരനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെ.സുധാകരൻ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.ബ്ലോക്ക് സെക്രട്ടറി ആർ .സജീവൻ, ജോയിന്റ് ബി.ഡി.ഒ സാം ഐസക്,സി .എസ് സ്വപ്ന, കെ .അഞ്ജന, കെ .നിഷ, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
തൊഴിലുറപ്പിൽ വിവിധ പദ്ധതികളിൽ മികച്ച പ്രവർത്തനം നടത്തിയതിന് പേരാവൂർ ഗ്രാമ പഞ്ചായത്തും ജില്ലയിൽ ഒന്നാം സ്ഥാനം നേടി.