Connect with us

Kannur

പനിയുള്ള കുട്ടിക​ളെ മൂന്ന്​ മുതൽ അഞ്ചുവരെ ദിവസം സ്കൂളിൽ അയക്കരുതെന്ന്​ നിർദേശം

Published

on

Share our post

കണ്ണൂർ : പനിയുള്ള കുട്ടികളെ മൂന്നു മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും​ രക്ഷാകർത്താക്കൾക്ക്​ നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കുട്ടിയുടെ രോഗവിവരം സ്കൂളിൽ നിന്ന്​ അന്വേഷിക്കണം.
ഒരു ക്ലാസിൽ പല കുട്ടികൾക്ക്​ പനിയുണ്ടെങ്കിൽ ക്ലാസ്​ ടീച്ചർ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറെയും അറിയിക്കണം.ഇൻഫ്ലുവൻസയുടെ ചെറിയ ലക്ഷണങ്ങേളാടു​കൂടിയാണെങ്കിൽ പോലും സ്കൂളിൽ വരുന്ന കുട്ടികൾ നിർബന്ധമായും മാസ്ക്​ ധരിക്കണം.
ചുമ, തുമ്മൽ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ മുൻകരുതലെന്ന നിലയിൽ മാസ്ക്​ ധരിക്കുകയും പര്യാപ്തമായ അകലം പാലിക്കുകയും ചെയ്യണം. എല്ലാ സ്കൂളുകളിലും ഒരു അധ്യാപകൻ/ അധ്യാപിക പകർച്ചവ്യാധി നോഡൽ ഓഫിസറായി പ്രവർത്തിക്കണം.
പകർച്ചവ്യാധി ​പിടിപെടുന്ന കുട്ടികൾ/ ജീവനക്കാർ/ അധ്യാപകർ എന്നിവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്​ സ്കൂളിൽ ഡേറ്റ ബുക്ക്​ ഏർപ്പെടുത്തണം. ശനിയാഴ്ച എല്ലാ വിദ്യാഭ്യാസ ഓഫിസിലും ശുചീകരണ പ്രവർത്തനം നടത്തണം. സ്​പെഷൽ ആരോഗ്യ അസംബ്ലി വെള്ളിയാഴ്ച സ്കൂളുകളിൽ ചേരാൻ നേരത്തെ നിർദേശം നൽകിയിരുന്നു.

Share our post

Kannur

അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്‌സുകൾക്ക് 20,000 രൂപ പിഴ

Published

on

Share our post

ത​ളി​പ്പ​റ​മ്പ്: ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് നി​സാ​ർ, കെ. ​പ​ത്മ​നാ​ഭ​ൻ എ​ന്ന​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് ക്വാ​ട്ടേ​ഴ്‌​സു​ക​ൾ​ക്ക് 10,000 രൂ​പ വീ​തം സ്‌​ക്വാ​ഡ് പി​ഴ ചു​മ​ത്തി. കു​ഴ​ൽ കി​ണ​ർ ജോ​ലി ചെ​യ്യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യു ​മെ​ഡി​ക്ക് സ്പെ​ഷാ​ലി​റ്റി ക്ലി​നി​ക്കി​ന് എ​തി​ർ​വ​ശ​ത്തു​ള്ള നി​സാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ​ലെ മ​ലി​ന​ജ​ലം തു​റ​സ്സാ​യി പൊ​തു​റോ​ഡി​നു സ​മീ​പ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​തി​നും കു​ളി​മു​റി​യി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം തു​റ​സ്സാ​യി സ​മീ​പ​ത്തെ കു​ഴി​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നും ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​രം തി​രി​ക്കാ​തെ ക്വാ​ർ​ട്ടേ​ഴ്‌​സി​ന്റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലി​ച്ചെ​റി​ഞ്ഞ​തി​നു​മാ​ണ് സ്‌​ക്വാ​ഡ് പി​ഴ ചു​മ​ത്തി​യ​ത്.ക്വാ​ർ​ട്ടേ​ഴ്‌​സ് ന​ട​ത്തി​പ്പു​കാ​ര​ന് ഖ​ര- ദ്ര​വ മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി. ഈ ​ക്വാ​ർ​ട്ടേ​ഴ്‌​സി​നു സ​മീ​പ​ത്താ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കെ. ​പ​ത്മ​നാ​ഭ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യി ഒ​ന്നാം നി​ല​യു​ടെ സ​ൺ‌​ഷെ​യ്ഡി​ൽ കൂ​ട്ടി​യി​ട്ട​തി​നും പ​രി​സ​ര​ങ്ങ​ളി​ൽ മ​ദ്യ​കു​പ്പി​ക​ൾ അ​ട​ക്ക​മു​ള്ള​വ വ​ലി​ച്ചെ​റി​ഞ്ഞ​തി​നും ക്വാ​ർ​ട്ടേ​ഴ്‌​സി​ന്റെ പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ത്ത​തി​നും സ്‌​ക്വാ​ഡ് 10,000 രൂ​പ പി​ഴ ചു​മ​ത്തി. ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്നും സ്‌​ക്വാ​ഡ് ക​ണ്ടെ​ത്തി. ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് ലീ​ഡ​ർ അ​ഷ​റ​ഫ്, സ്‌​ക്വാ​ഡ് അം​ഗം അ​ല​ൻ ബേ​ബി, ദി​ബി​ൽ, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ര​മ്യ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Kannur

വിഷു – ഈസ്റ്റര്‍ ഖാദി മേളയ്ക്ക് തുടക്കമായി

Published

on

Share our post

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ വിഷു – ഈസ്റ്റര്‍ ഖാദി മേളയ്ക്ക് കണ്ണൂരില്‍ തുടക്കമായി. ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. 30 ശതമാനം ഗവ കിഴിവോടെയാണ് ഖാദി വസ്ത്രങ്ങള്‍ വില്‍ക്കുന്നത്. കൈകൊണ്ട് വരച്ച് പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കലംകാരി സാരികളാണ് മേളയുടെ പ്രധാന ആകര്‍ഷണം. ടി എന്‍ ആര്‍ സില്‍ക്ക് സാരികള്‍, ടസ്സറ സില്‍ക്ക്, ജൂട്ട് സാരികള്‍, മനില ഷര്‍ട്ട് പീസ്, ധാക്ക മസ്ലിന്‍ ഷര്‍ട്ട് പീസ്, കാവി കോട്ടണ്‍ ദോത്തി, ബെഡ് ഷീറ്റുകള്‍, കൃഷ്ണ വിഗ്രഹം, ചൂരല്‍ കസേര, ഹണി സോപ്പ് തുടങ്ങിയവ മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. 1250 മുതല്‍ 13,000 രൂപ വരെയുള്ള സാരികള്‍ മേളയില്‍ ലഭ്യമാണ്. പരിപാടിയില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷനായി. സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.സി സോമന്‍ നമ്പ്യാര്‍ ആദ്യ വില്‍പന നടത്തി. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ വി.ഷിബു, ജില്ലാ ഖാദി പ്രൊജക്റ്റ് ഓഫീസര്‍ ഷോളി ദേവസ്യ, കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ മാനേജര്‍ കെ.വി. ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു. മേള ഏപ്രില്‍ 19 ന് അവസാനിക്കും.


Share our post
Continue Reading

Kannur

ഐ.എച്ച്.ആര്‍.ഡി സെമസ്റ്റര്‍ പരീക്ഷ

Published

on

Share our post

ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്ന്, രണ്ട് സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്റ് സെക്യൂരിറ്റി (ഒന്ന്, രണ്ട് സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്ന്, രണ്ട് സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, 2018 ലൈബ്രറി സയന്‍സ് സപ്ലിമെന്ററി, 2020, 2024 സ്‌കീം എന്നീ കോഴ്സുകളുടെ റഗുലര്‍ /സപ്ലിമെന്ററി പരീക്ഷകള്‍ ജൂണില്‍ നടക്കും. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളില്‍ ഏപ്രില്‍ 21 വരെ പിഴ കൂടാതെയും, ഏപ്രില്‍ 28 വരെ 100 രൂപ പിഴയോടുകൂടിയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈം ടേബിള്‍ മെയ് മൂന്നാം വാരം പ്രസിദ്ധീകരിക്കും. അപേക്ഷാഫോമും വിശദവിവരങ്ങളും www.ihrd.ac.in ല്‍ ലഭിക്കും.


Share our post
Continue Reading

Trending

error: Content is protected !!