കെ‌.എസ്‌.ആർ.ടി.സി ബസും മിനി കണ്ടെയ്‌നറും കൂട്ടിയിടിച്ച് 20പേർക്ക് പരിക്ക്; രണ്ടുപേരുടെ നില അതീവ ഗുരുതരം

Share our post

കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കെ‌.എസ്‌.ആർ.ടി.സി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 20ഓളം പേർക്ക് പരിക്ക്. പിക്കപ്പ് വാനിന്റെ ഡ്രൈവറുടെയും കെ‌.എസ്‌.ആർ.ടി.സിയിലെ ഒരു യാത്രക്കാരന്റെയും ആരോ​ഗ്യ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം.

പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പിക്കപ്പ് ഡ്രൈവറായ തൃശൂർ സ്വദേശി ശരൺ (30), കെ‌.എസ്‌.ആർ.ടി.സിയിലെ യാത്രക്കാരനായ കിളിമാനൂർ സ്വദേശി ബാലൻ പിള്ള (52) എന്നിവർക്കാണ് ​ഗുരുതര പരിക്കേറ്റത്. ഓയിലുമായി വന്ന കണ്ടെയ്നറുമായാണ് കെ‌.എസ്‌.ആർ.ടി.സി ബസ് കൂട്ടിയിടിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!