യൂട്യൂബർ തൊപ്പി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : അശ്ലീല പദപ്രയോഗം, ഗതാഗത തടസം എന്നിവ ചുമത്തി പൊലീസ് കേസെടുത്ത യൂട്യൂബർ തൊപ്പി പോലീസ് കസ്റ്റഡിയിൽ. എറണാകുളത്തെ താമസ സ്ഥലത്ത് നിന്നുമാണ് തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുക്കുന്ന സമയത്തും ഇയാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് നടത്തുന്നുണ്ടായിരുന്നു. താക്കോൽ ഉപയോഗിച്ച് മുറി തുറക്കാൻ കഴിയാതിരുന്നതിനാൽ വാതിൽ പൊളിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മലപ്പുറം വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിനിടെ അശ്ലീല പദങ്ങൾ പൊതു സ്ഥലത്ത് ഉപയോഗിച്ചെന്നും ഗതാഗതം തടസപ്പെടുത്തിയെന്നും കാണിച്ച് പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് തൊപ്പിക്കെതിരെ കേസെടുത്തത്.