Connect with us

Kerala

പ​ണം വാ​ങ്ങി ടി​ക്ക​റ്റ് ന​ല്‍​കി​ല്ല; കെ.എസ്.ആർ.ടി.സി സ്വി​ഫ്റ്റ് ക​ണ്ട​ക്ട​റെ പി​രി​ച്ചു​വി​ട്ടു

Published

on

Share our post

തി​രു​വ​ന​ന്ത​പു​രം: ടി​ക്ക​റ്റി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ കെ. എസ്. ആർ. ടി. സി സ്വി​ഫ്റ്റ് ക​ണ്ട​ക്ട​റെ പി​രി​ച്ചു​വി​ട്ടു. ക​ണ്ട​ക്ട​ര്‍ എ​സ്. ബി​ജു​വി​നെ​യാ​ണ് പി​രി​ച്ചു വി​ട്ട​ത്.

ഈ ​മാ​സം 13ന് ​ക​ണി​യാ​പു​രം കി​ഴ​ക്കേ​ക്കോ​ട്ട സ്വി​ഫ്റ്റ് ബ​സി​ല്‍ യാ​ത്ര ചെ​യ്ത ര​ണ്ടു​യാ​ത്ര​ക്കാ​രി​ല്‍ നി​ന്നും പ​ണം ഈ​ടാ​ക്കി ടി​ക്ക​റ്റ് ന​ല്‍​കാ​തെ ഇ​യാ​ള്‍ തി​രി​മ​റി ന​ട​ത്തി​യി​രു​ന്നു.

ഇ​ക്കാ​ര്യം കെ. എസ്. ആർ. ടി. സി വി​ജി​ല​ന്‍​സ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഇ​യാ​ള്‍​ക്കെ​തി​രേ തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പൊ​തു​പ​ണം അ​പ​ഹ​രി​ച്ച​തി​ന് കേ​സും ന​ല്‍​കി​യി​ട്ടു​ണ്ട്. 

ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ 20 വ​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 27,813 ബ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​ല്‍ ടി​ക്ക​റ്റ് സം​ബ​ന്ധ​മാ​യ 131 ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.


Share our post

Kerala

ഒരു സിനിമ ഒരു സെക്കന്‍റിൽ ഡൗണ്‍ലോഡ് ചെയ്യാം, 10ജി പരീക്ഷിച്ച് ചൈന

Published

on

Share our post

മുംബൈ: ലോകം അഞ്ചാംതലമുറ ടെലികോം സാങ്കേതികവിദ്യയെ (5ജി)ക്കുറിച്ച് ചർച്ചചെയ്യുമ്പോൾ 10ജി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. ഒരു സിനിമ പൂർണമായി സെക്കൻഡുകൾകൊണ്ട് ഡൗൺലോഡ് ചെയ്യാനാകും.ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5ജി വ്യാപകമായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് ചൈനയിലെ ഷിയോങ് ജില്ലയിൽ ചൈന 10ജി ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് പരീക്ഷിക്കാൻ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേർന്ന് 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കൻഡിൽ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് അഥവാ 50 ജി-പിഒഎൻ. സെക്കൻഡിൽ 50 ജിഗാബൈറ്റ് വരെ വേഗം ആർജിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. സിനിമ ഡൗൺലോഡിങ്ങിനെക്കാൾ െവർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാർട്ട് സിറ്റികൾ, ഡ്രൈവറില്ലാ കാറുകൾ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങൾക്കായാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് പകൽ താപനിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ ഉയർന്ന താപനില കണ്ണൂർ വിമാനത്താവളത്തിൽ

Published

on

Share our post

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പകൽ താപനിലയിൽ വീണ്ടും വർധനവ്. ഇന്ന് സംസ്ഥാനത്തു ഏറ്റവും ഉയർന്ന താപനില രേഖപെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്. 38.1 ഡിഗ്രി സെൽഷ്യസാണ് കണ്ണൂർ വിമാനത്താവളത്തിലെ ഇന്നത്തെ താപനില. ഏപ്രിൽ മാസത്തിൽ ഈ വർഷം രേഖപെടുത്തിയ ഉയർന്ന ചൂടാണിത്. പാലക്കാട്‌ 37.4 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപെടുത്തിയത്. ജില്ലയിലെ ഏപ്രിൽ മാസത്തിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്. കഴിഞ്ഞ വർഷം ഇതേ ദിവസം പാലക്കാട്‌ രേഖപെടുത്തിയത് 40.5 ഡിഗ്രി സെൽഷ്യസായിരുന്നു. കണ്ണൂരിൽ 38.3 ഡിഗ്രി സെൽഷ്യസും. രാജ്യത്ത് ഇന്ന് രേഖപെടുത്തിയ ഉയർന്ന താപനില മഹാരാഷ്ട്രയിലെ ചന്ദ്രപുരിലാണ്. 45.6 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്ന് ചന്ദ്രപുരിൽ അനുഭവപ്പെട്ടത്.

കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ ഭൂരിഭാഗം ദിവസവും ശരാശരി ഉയർന്ന താപനില 36-37 ഡിഗ്രി സെൽഷ്യസിന് ഇടയിൽ രേഖപെടുത്തിയപ്പോൾ ഈ വർഷം 35 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തിയത് ഇതുവരെ 5 ദിവസം മാത്രമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ ഏപ്രിൽ മാസത്തിൽ ഇതുവരെ ഉയർന്ന താപനിലയിൽ കാര്യമായ കുറവ് രേഖപെടുത്തിയിട്ടുണ്ട്. അതോടൊപ്പം വേനൽ മഴയിൽ കാര്യമായ വർധനവുമുണ്ടായി. ഇനിയുള്ള ദിവസങ്ങളിലും സംസ്ഥാനത്തു ഇടവിട്ടുള്ള ഒറ്റപെട്ട വേനൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ വിശദമാക്കുന്നത്. സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 25 വരെ ഇടിമിന്നലോടെ മഴക്കും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


Share our post
Continue Reading

Kerala

മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ

Published

on

Share our post

തിരൂർ: മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവ് ഒളിവിൽ. തിരൂർ സ്വദേശി സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് സ്വദേശിനി സത്യഭാമ (30)യെയാണ് തിരൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റുചെയ്‌തത്. 2021ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് ഒത്താശ നൽകുകയുമായിരുന്നുവെന്നാണ് പരാതി. വിദ്യാർഥിയെ മയക്കുമരുന്ന് വിൽപ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്. മൊബൈൽ ഫോണിൽ വിദ്യാർഥിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ദമ്പതികളുടെ ഇംഗിതത്തിന് വിധേയമാക്കിയത്. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സത്യഭാമയെ തിരൂർ കോടതി റിമാൻഡ് ചെയ്തു‌.


Share our post
Continue Reading

Trending

error: Content is protected !!