റിസോര്‍ട്ട് ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി

ആലപ്പുഴ: ആലപ്പുഴ ജില്ലാ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.ജെ ഹാരിസ് കെെക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
റിസോർട്ട് ലെെസൻസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി യു. മണിയിൽ നിന്നും കെെക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ് പിടിയിലായത്.
റിസോർട്ടിന്റെ ലെെസൻസിനായി ഓൺലെെൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം നടപടിയൊന്നും ഇല്ലാത്തതിനാൽ ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് ഇയാൾ മണിയിൽ നിന്നും 10000 രൂപ കെെക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് മണി വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഹാരിസ് ആവശ്യപ്പെട്ട തുകയുടെ മുൻകൂറായി 2000 രൂപ നൽകുന്നതിനിടെ ഇയാളെ വിജിലൻസ് പിടികൂടുകയായിരുന്നു.