Connect with us

India

കോ​വി​ന്‍ ആ​പ്പി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന സം​ഭ​വം; ബി​ഹാ​ര്‍ സ്വ​ദേ​ശി​ അ​റ​സ്റ്റി​ല്‍

Published

on

Share our post

ന്യൂ​ഡ​ല്‍​ഹി: കോ​വി​ന്‍ ആ​പ്പി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ഐ​.എഫ്.എസ്.ഓ വി​ഭാ​ഗ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളു​ടെ അ​മ്മ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രു കു​ട്ടി​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കോ​വി​ഡ് വാ​ക്‌​സി​നെ​ടു​ത്ത സ​മ​യ​ത്ത് ന​ല്‍​കി​യ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍, പാ​സ്‌​പോ​ര്‍​ട്ട്, പാ​ന്‍ കാ​ര്‍​ഡ് തു​ട​ങ്ങി​യ രേ​ഖ​ക​ളി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ ജ​ന​ന​തീ​യ​തി, വാ​ക്‌​സി​ന്‍ എ​ടു​ത്ത കേ​ന്ദ്രം എ​ന്നി​വ​യ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ചോ​ര്‍​ന്ന​ത്.

വ്യ​ക്തി​ക​ളു​ടെ ഫോ​ണ്‍ ന​മ്പ​റോ ആ​ധാ​ര്‍ ന​മ്പ​റോ ന​ല്‍​കി​യാ​ല്‍ ഒ​റ്റ​യ​ടി​ക്ക് മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​കും. രാ​ജ്യ​ത്തെ​വി​ടെ​യി​രു​ന്നും വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​ന്‍ ക​ഴി​യും.

രാ​ജ്യ​സ​ഭാ എം​.പി ഡെ​റ​ക് ഒ​ബ്രി​യ​ന്‍, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി.​ചി​ദം​ബ​രം, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജ​യ​റാം ര​മേ​ശ്, കെ.​സി.​വേ​ണു​ഗോ​പാ​ല്‍, ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ല​ഭ്യ​മാ​യ​തി​ന്‍റെ സ്‌​ക്രീ​ന്‍ ഷോ​ട്ടു​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.


Share our post

India

സിം കാര്‍ഡ് വിതരണക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം

Published

on

Share our post

ന്യൂഡല്‍ഹി:-രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുന്ന എല്ലാ ഏജന്റുമാരും നിയമപരമായി രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശം നടപ്പാക്കാനുള്ള സമയപരിധി 2025 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.സൈബര്‍ തട്ടിപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഒരേ പേരില്‍ ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ള വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, ടെലികോം കമ്പനികള്‍ അവരുടെ ഏജന്റുമാരെയും ഫ്രാഞ്ചൈസികളെയും സിം കാര്‍ഡ് വിതരണക്കാരെയും രജിസ്റ്റര്‍ ചെയ്യിക്കണം. ഇതുവരെ, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബിഎസ്എന്‍എല്ലിന് സിം ഡീലര്‍മാരെ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ രണ്ട് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. 2025 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് വിതരണക്കാര്‍ക്ക് മാത്രമേ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കാന്‍ അധികാരമുള്ളൂ.


Share our post
Continue Reading

India

യു.എ.ഇയിൽ ബിസിനസ്​ അവസരം തേടുന്നവർക്കും നിക്ഷേപകർക്കും​ ആറുമാസ സന്ദർശക വിസ

Published

on

Share our post

അബുദാബി: ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക. നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐ.സിപി വ്യക്തമാക്കി. സിംഗിൾ, മള്‍ട്ടി എന്‍ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല്‍ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്. അ​പേ​ക്ഷ​ക​ൻ യു​എഇ​യി​ൽ ബി​സി​ന​സ്​ സാ​ധ്യ​ത തേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മേ​ഖ​ല​യി​ൽ യോ​ഗ്യ​ത​യു​ള്ള പ്ര​ഫ​ഷ​ന​ലാ​യി​രി​ക്ക​ണം.

ആ​റു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ സാ​ധു​ത​യു​ള്ള പാ​സ്‌​പോ​ർ​ട്ട് കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം, യുഎ.ഇ​യി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​ണ്ടാ​യി​രി​ക്ക​ണം, തു​ട​ർ​ന്നു​ള്ള യാ​ത്ര​ക്കോ രാ​ജ്യ​ത്തു​നി​ന്ന് തി​രി​ച്ചു​പോ​കു​ന്ന​തി​നോ ക​ൺ​ഫേം ടി​ക്ക​റ്റ് കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം എ​ന്നി​വ​യാണ് നിബന്ധനകൾ. യുഎഇയുടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യി​ക്കു​ന്ന നൂ​ത​ന​പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​നും ഭാ​വി കെ​ട്ടി​പ്പ​ടു​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന സം​രം​ഭ​ക​രെ​യും നി​ക്ഷേ​പ​ക​രെ​യും മൂ​ല​ധ​ന ഉ​ട​മ​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി യു.എ.ഇ സ​മ​ഗ്ര​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഒരുക്കിയിട്ടുള്ളതെന്ന്​ ഐ.സി.പി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സു​ഹൈ​ൽ സ​യീ​ദ് അ​ൽ ഖൈ​ലി പ​റ​ഞ്ഞു.


Share our post
Continue Reading

India

ദേശീയ സുരക്ഷ: 119 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം, ഭൂരിഭാഗവും ചൈനീസ് ആപ്പുകള്‍

Published

on

Share our post

ന്യൂഡല്‍ഹി: ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്.

ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക്‌ടോക്ക്, ഷെയര്‍ഇറ്റ് എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് എതിരെ 2020ല്‍ സര്‍ക്കാര്‍ എടുത്ത നടപടിക്ക് സമാനമാണ് ഇത്തവണത്തേത്. 2020 ജൂണ്‍ 20ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഏകദേശം 100 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. 2021ലും 2022ലും ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്‍ക്ക് എതിരെയായിരുന്നു നടപടി.

ഐടി ആക്ടിന്റെ സെക്ഷന്‍ 69A പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സിംഗപ്പൂര്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില ആപ്പുകളെയും നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും വേണ്ടി ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 69A.

എന്നാല്‍ ഭൂരിപക്ഷം ആപ്പുകളും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്‌ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്‌ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു.ചില്‍ചാറ്റ് എന്ന ആപ്പ്, ബ്ലോക്ക് ചെയ്യുന്നത് അവിടത്തെ ഇന്ത്യന്‍ ഉപയോക്താക്കളുടെ ദൈനംദിന ആശയവിനിമയ, വിനോദ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Share our post
Continue Reading

Trending

error: Content is protected !!