പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച്‌ ഹെെക്കോടതി; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

Share our post

കൊച്ചി : കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാര്‍ശ ഹെെക്കോടതി ശരിവെച്ചു.

ശുപാര്‍ശ പുനഃപരിശോധിക്കണമെന്നുള്ള ഹെെക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നിയമന ശുപാര്‍ശ ഹെെക്കോടതി അംഗീകരിച്ചു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റിസ് എ. കെ. ജയശങ്കര്‍ നമ്ബ്യാര്‍, ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസ്  എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.

യു.ജി.സി മാനദണ്ഡമനുസരിച്ച്‌ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ എട്ടുവര്‍ഷത്തെ അധ്യാപനപരിചയം ആവശ്യമാണ്.

അത് പ്രിയ വര്‍ഗീസിന് ഇല്ലെന്നായിരുന്നു സിംഗിള്‍ബെഞ്ച് വിധി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!