സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ്

കണ്ണൂർ: താണ എ.കെ.ജി നേത്രാലയ, പയ്യന്നൂർ ഐ ഫൗണ്ടേഷൻ സൂപ്പർ സ്‌പെഷാലിറ്റി ഐ ഇൻസ്റ്റിറ്റ്യൂട്ട്, ഓട്ടോ ടാക്സി തൊഴിലാളി സംഘടനകൾ സംയുക്തമായി ജില്ലയിലെ മോട്ടോർ വാഹന തൊഴിലാളികൾക്കായി ഇന്നു മുതൽ 25 വരെ സൗജന്യ നേത്ര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.
താണയിലെ എ.കെ.ജി നേത്രാലയയിൽ ഇന്നു രാവിലെ 9.30ന് ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഒരുദിവസം 250 പേർക്ക് പരിശോധന നടത്തും.
കണ്ണട ആവശ്യമുള്ളവർക്ക് കണ്ണട വിതരണവും മരുന്നും സൗജന്യമായി നൽകുമെന്ന് എ.കെ.ജി ആസ്പത്രി പ്രസിഡന്റ് പി. പുരുഷോത്തമൻ, കെ.എൻ മോഹനൻ നമ്പ്യാർ, മുകേഷ് അത്തായി, കെ. വികാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫോൺ: 70 34 03 22 00, 97 78 55 53 59.