ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങിൽ ഡിസ്‌കൗണ്ട്: പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ

Share our post

കൊച്ചി : ആറാം വർഷത്തിലേക്ക് കടക്കുമ്പോൾ ആകർഷകമായ പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ. ​ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങിൽ 50 ശതമാനത്തോളം ഇളവാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫർ പ്രകാരം കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരുടെ എണ്ണമനുസരിച്ച് 25 മുതൽ 50 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും.

50 മുതൽ 100 വരെ യാത്രക്കാർക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിൽ 25 ശതമാനവും 100ന് മുകളിൽ ബുക്ക് ചെയ്താൽ 50 ശതമാനം ഇളവുമാണ് ലഭിക്കുന്നത്. വിനോദയാത്രാ സംഘങ്ങൾക്ക് ഏറെ ഉപയോ​ഗപ്രദമാണ് പുതിയ ഓഫറുകൾ. ഓൺലൈനായും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൊച്ചി മെട്രോയുടെ ഔദ്യോ​ഗിക സൈറ്റ് വഴി അഡ്വാൻസ് ​ഗ്രൂപ്പ് ബുക്കിങ് നടത്താം. https://kochimetro.org എന്ന ഒഫീഷ്യൽ സൈറ്റിൽ ട്രാവൽ ഇൻഫർമേഷനിലെ ​ഗ്രൂപ്പ് ബുക്കിങ് ഉപയോ​ഗിച്ച് അഡ്വാൻസ് ബുക്കിങ് നടത്താം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!