ആരോഗ്യ കാരണങ്ങളാല്‍ മുഖ്യമന്ത്രി വിശ്രമത്തില്‍; ജൂണ്‍ 27 വരെയുള്ള പൊതുപരിപാടികള്‍ മാറ്റിവച്ചു

Share our post

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക – പൊതു പരിപാടികള്‍ മാറ്റിവെച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. അതിനാല്‍ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്.

12 ദിവസത്തെ വിദേശപര്യടനത്തിനു ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നില്ല.

കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളും ഓണ്‍ലൈനായാണ് നടന്നത്. 30-ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി.പി. ജോയിക്കും പോലീസ് മേധാവി അനില്‍ കാന്തിനും പകരക്കാരെ നിയമിക്കുന്നത് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. 27-ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിയമനങ്ങള്‍ തീരുമാനിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!