പ്രകൃതി പഠനക്യാമ്പിന് അപേക്ഷ ക്ഷണിച്ചു

Share our post

കേരള വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവത്കരണ വിഭാഗം ഈ വർഷം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളിൽ നടക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിന് സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 40 പേർ അടങ്ങുന്ന പഠന സംഘങ്ങൾക്കാണ് ക്യാമ്പ്. ക്യാമ്പിലേക്കും തിരിച്ചുമുള്ള യാത്ര ചെലവ് സ്വയം വഹിക്കണം. ക്യാമ്പിലെ വിദ്യാർഥികൾക്കുള്ള ഭക്ഷണം പ്രകൃതി പഠന കേന്ദ്രങ്ങളിൽ നിന്നും നൽകും.

ഏകദിന പഠന ക്യാമ്പ് അനുവദിക്കുന്നതിൽ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങൾ, ഫോറസ്ട്രി ക്ലബ്, ഇക്കോ ക്ലബ്, നേച്ചർ ക്ലബ്, ഇ.സി.സി, എൽ.ജി.സി, എൻ.സി.സി,എൻ.എസ്.എസ്, എസ്.പി.സി, ഭൂമിത്ര സേന, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ഊർജ്ജ ക്ലബ്, ആരോഗ്യ ക്ലബ് എന്നീ വിഭാഗങ്ങൾക്ക് മുൻഗണന.

നിർദ്ദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ ഡിവിഷൻ, വനശ്രീ മാത്തോട്ടം, പോസ്റ്റ് അരക്കിണർ, കോഴിക്കോട് എന്ന വിലാസത്തിൽ ജൂലൈ 15 നകം ലഭിക്കണം. ഫോൺ. 8547603871.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!