എ.ഐ ക്യാമറയുടെ കണ്ണിൽപ്പെടാതിരിക്കാൻ എന്തെല്ലാം പെടാപ്പാട്, എന്നിട്ടും പിടിവീണു; കൊല്ലത്ത് യുവാക്കൾ ചെയ്തത്

Share our post

കൊല്ലം: എ.ഐ ക്യാമറ പ്രവർത്തനം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് ഒരു പരിധിവരെ അറുതി വന്നിരിക്കുകയാണ്. എന്നിരുന്നാലും നിയമം ലംഘിക്കാനുള്ള പ്രവണതയ്ക്ക് വലിയ മാറ്റം വന്നില്ല. എ.ഐ ക്യാമറകളി​ൽ നി​ന്ന് രക്ഷപ്പെടാൻ നമ്പർ പ്ളേറ്റി​ല്ലാത്ത ബൈക്കി​ൽ പാഞ്ഞ യുവാക്കൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വി​ഭാഗത്തി​ന്റെ പി​ടി​യി​ലായിരിക്കുന്നത് ഇതിന് ഉദാഹരണമാണ്.

ചെമ്മക്കാട് ഓവർ ബ്രിഡ്ജിന് സമീപം നടന്ന പരിശോധനയിലാണ് യുവാക്കൾ പിടിയിലാവുന്നത്. ഒരു ബൈക്കിൽ മുൻവശത്ത് നമ്പർ പ്ലേറ്റ് ഇല്ലാതെയും പി​ന്നി​ലേത് മടക്കിവച്ച് മാസ്‌ക് കൊണ്ട് മറച്ച നി​ലയി​ലുമായി​രുന്നു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് ബൈക്ക് ഉപയോഗി​ച്ചി​ട്ടുണ്ടോ എന്നറി​യാൻ വാഹനം അഞ്ചാലുംമൂട് പൊലീസിന് കൈമാറി.നമ്പരി​ല്ലാത്തതും സൈലൻസർ മാറ്റിവച്ച് അമിത ശബ്ദം ഉണ്ടാക്കുന്നതുമായി​രുന്നു രണ്ടാമത്തെ ബൈക്ക്. മറ്റൊന്നി​ന് പി​ന്നി​ൽ മാത്രം നമ്പർ ഇല്ലായി​രുന്നു. കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു എൻ. കുഞ്ഞുമോൻ, എ.എം.വി​.ഐമാരായ വി.​ ലീജേഷ്, വി.​ ബിജോയ്, റോബിൻ മെൻഡസ് എന്നിവർ ചേർന്നാണ് വാഹന പരിശോധനയിൽ വാഹനങ്ങൾ പിടിച്ചെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!