മാഹി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

മാഹി :വാക് വേയിലെ ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ആലപ്പുഴ പാനൂർ പല്ലന സ്വദേശി മട്ടന ലക്ഷം വീട്ടിൽ റിനാസ് റഷീദിന്റെ (20) മൃതദേഹമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ശനിയാഴ്ച 12 മണിയോടെ സുഹൃത്തുക്കളോടൊപ്പം വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. ഫിഷ് മാർക്കറ്റിലെ തൊഴിലാളിയാണ്. അവിവാഹിതനാണ്.ഉപ്പ – റഷീദ്, ഉമ്മ- പരേതയായ ഖദീജ സഹോദരി – റിസാന മൃതദേഹം മാഹി ഗവ: ആസ്പത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.