പഴകിയ ഇറച്ചിക്കറിയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചു
ഇരിട്ടി : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പത്തൊമ്പതാം മൈൽ, ചാവശ്ശേരി, ഉളിയിൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഇറച്ചിക്കറിയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചു.
പത്തൊമ്പതാം മൈൽ എം.ആർ.എ.യിൽനിന്ന് 28 കിലോ വരുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും ചാവശ്ശേരി ടി.പി.എൻ. സ്റ്റോറിൽനിന്നും പ്ലാസ്റ്റിക് ഉത്‌പന്നങ്ങളും, ഉളിയിൽ എ.എഫ്.സി.നിന്ന് പഴകിയ അൽഫാമും ബീഫ് കറിയും പ്ലാസ്റ്റിക് ഉത്‌പന്നങ്ങളുമാണ് പിടികൂടിയത്.
ഇരിട്ടി ക്ലീൻ സിറ്റി മാനേജർ പി. മോഹനൻ, ജെ. എച്ച്.ഐ.മാരായ കെ.ജി. ദിവ്യ, അനീഷ, യൂസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പി. മോഹനൻ പറഞ്ഞു.