കണ്ണൂര്‍ ജില്ലയുടെ കീഴിലെ ബി.ആര്‍.സികളില്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍ ഒഴിവുകൾ

കണ്ണൂര്‍ : സമഗ്രശിക്ഷാ കേരളം കണ്ണൂര്‍ ജില്ലയുടെ കീഴിലെ ബി ആര്‍ സികളില്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എലമെന്ററി സ്‌പെഷ്യല്‍ എഡുക്കേറ്റര്‍ യോഗ്യത ഡി-എഡ് (ടി.ടി.സി), രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ /പ്ലസ്ടു, രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ (ആര്‍.സി.ഐ അംഗീകൃതം).
സെക്കണ്ടറി സ്‌പെഷ്യല്‍ എജുക്കേറ്റര്‍ യോഗ്യത പിജി വിത്ത് ബി-എഡ് ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ ഡിപ്ലോമ/ ബി-എഡ് ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ /ജനറല്‍ ബി-എഡ് വിത്ത് രണ്ട് വര്‍ഷത്തെ സ്‌പെഷ്യല്‍ എജുക്കേഷന്‍ ഡിപ്ലോമ (ആര്‍.സി.ഐ അംഗീകൃതം).
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം മെയില്‍ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 27 വൈകിട്ട് അഞ്ച് മണി വരെ.