കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് 2023 ജൂണ്‍ 25 വരെ അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ, ഡിപ്ലോമ കോഴ്‌സുകള്‍ക്കും യോഗ്യമായ ബിരുദങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദ, പി.ജി.ഡിപ്ലോമ കോഴ്‌സുകള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. യോഗ്യത സംബന്ധമായ വിശദമായ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലുള്ള പ്രോസ്‌പെക്ടസ് പരിശോധിക്കുക. തൊഴിലിനും ഉപരിപഠനത്തിനും ഒരുപോലെ അനുയോജ്യമായ ഈ കോഴ്‌സുകളുടെ വിശദമായ വിവരങ്ങള്‍ അറിയുന്നതിനും ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റ് www.kvasu.ac.in അല്ലെങ്കില്‍ അപേക്ഷ പോര്‍ട്ടല്‍ https://application.kvasu.ac.in/ സന്ദര്‍ശിക്കുക.