കോവിഡ് സ്പെഷ്യൽ ലീവ് ഇനിയില്ല

തിരുവനന്തപുരം: സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർക്ക് അനുവദിച്ചിരുന്ന കോവിഡ് സ്പെഷ്യൽ ലീവ് നിർത്തലാക്കി. കോവിഡ് നിയന്ത്രണവിധേയമായതും പ്രതിരോധകുത്തിവെപ്പും ബൂസ്റ്റർ ഡോസും എല്ലാവർക്കും നൽകിയതുമായ സാഹചര്യത്തിലാണ് കോവിഡ് അവധി നിർത്തി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയത്.
നിലവിൽ കോവിഡ് ബാധിതർക്ക് അഞ്ചു ദിവസമാണ് സ്പെഷ്യൽ ലീവ് അനുവദിച്ചിരുന്നത്. അഞ്ചു ദിവസം കഴിഞ്ഞ് ആന്റിജൻ പരിശോധന നടത്തി നെഗറ്റീവാണെന്നുകണ്ടാൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓഫീസിലെത്താമായിരുന്നു. നെഗറ്റീവായില്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ അനുവദനീയമായ മറ്റ് അവധികളെടുക്കാനും നിർദേശിച്ചിരുന്നു. വർക്ക് ഫ്രം ഹോം സൗകര്യമുള്ളവർക്ക് അവധിക്കു പകരം ഏഴു ദിവസം വർക്ക് ഫ്രം ഹോം സൗകര്യം നൽകാമെന്നുമായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്.