Kerala
സാമൂഹ്യ വിരുദ്ധവും സ്‌ത്രീ വിരുദ്ധവുമായ വീഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി വേണം: ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങളിൽ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ വീഡിയോകൾ നിർമിക്കുന്നവർക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സമീപ കാലത്ത് സോഷ്യൽ മീഡിയ വീഡിയോ പ്ലാറ്റ്ഫോമുകളുടെ വളർച്ച ദൃശ്യ മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. യൂ ട്യൂബ് പോലുള്ള വീഡിയോ അധിഷ്ഠിത പ്ലാറ്റ്ഫോമുകളിൽ കൂടി നിരവധി കണ്ടന്റ് ക്രിയേറ്റർമാർ ലോക ശ്രദ്ധയിലേക്ക് വരികയും വ്യത്യസ്തമായ അഭിരുചികളും കഴിവുകളും പ്രകാശിപ്പിച്ച് പ്രേക്ഷക പ്രീതി നേടുകയും സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഗുണപരമായ പല മാറ്റങ്ങളും നില നിൽക്കുമ്പോൾ തന്നെ മറ്റൊരു വിഭാഗം വളരെ പിന്തിരിപ്പനും അരാഷ്ട്രീയവും, സ്ത്രീ- ദളിത് വിരുദ്ധവും, ആധുനിക മൂല്യങ്ങൾക്കെതിരെ പൊതു ബോധം നിർമ്മിക്കുന്നതുമായ വീഡിയോകൾ ഉൽപ്പാദിപ്പിക്കുകയാണ്.
ചിന്താ ശേഷിയില്ലാത്ത കുറേപേർ ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ ഇത്തരക്കാർക്ക് പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഫോളോവർമാരാവുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പൊതുജന ശ്രദ്ധയിൽ പെട്ട ‘തൊപ്പി’ എന്നറിയപ്പെടുന്ന യൂ ട്യൂബർ ചെയ്യുന്ന വീഡിയോകളുടെ ഉള്ളടക്കം ഇത്തരത്തിൽ പെട്ടതാണ്. തീർത്തും സ്ത്രീ വിരുദ്ധവും, അശ്ലീല പദ പ്രയോഗങ്ങളും, തെറി വിളികളും അടങ്ങുന്ന വീഡിയോകൾക്ക് സമൂഹത്തിൽ സ്വാഭാവികമായും ആ നിലയിലുള്ള കാഴ്ചക്കാരെ ലഭിക്കും. എന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ള പുതു തലമുറ ആവശ്യമായ നവമാധ്യമ വിദ്യാഭ്യാസം പോലും ലഭിക്കാതെ ഇത്തരം വീഡിയോകളുടെ ആരാധകരാകുകയാണ്.
യൂ ട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിക്കാൻ പ്രായ പരിധിയുള്ള രാജ്യമാണ് നമ്മളുടേത്. പ്രായ പൂർത്തിയാവാത്ത കുട്ടികൾ കാണേണ്ട ഉള്ളടക്കമുള്ള വീഡിയോകൾക്ക് ‘യൂ ട്യൂബ് കിഡ്സ്’ എന്ന മറ്റൊരു വിഭാഗം പോലുമുണ്ട്. എന്നാൽ ആവശ്യത്തിന് സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ ഏത് തരം വീഡിയോകളാണ് കാണുന്നതെന്നും, ഗാഡ്ജറ്റുകൾ കുട്ടികൾ ഏത് നിലയിലാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചും ധാരണയില്ലാത്തവരാണ്.
സിനിമകളുടെ ഉള്ളടക്കം പരിഗണിച്ച് പ്രേഷകർക്ക് കാണാവുന്ന പ്രായത്തിനനുസരിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്ന നാട്ടിൽ കൈയ്യിലെ മൊബൈൽ ഫോണിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഏത് തരം വീഡിയോകളും ലഭിക്കുകയാണ്. ഏത് വിധേനയും ജന ശ്രദ്ധ നേടുക, എന്ത് ചെയ്തും പ്രശസ്തിയും പണവും നേടുക എന്നതുമാണ് ഇത്തരം കണ്ടന്റുകൾക്ക് പിന്നിൽ. സ്ത്രീ വിരുദ്ധതയും തെറി വിളിയും അശ്ലീല പദ പ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖങ്ങൾ നടത്തുന്നവരും, അയാളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നവരുമൊക്കെ എന്ത് തരം സന്ദേശമാണ് പൊതു സമൂഹത്തിന് നൽകുന്നതെന്ന് ആലോചിക്കണം.
യൂ ട്യൂബ് അടങ്ങുന്ന വീഡിയോ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചും, കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ സംബന്ധിച്ചും മാനദണ്ഡങ്ങൾ കൊണ്ട് വരണം. സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കണ്ടന്റുകൾ ചെയ്യുന്ന വ്ലോഗർമാർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈ കൊള്ളണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Kerala
എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും


തിരുവനന്തപുരം :ഈ അധ്യയനവർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. 26-ന് അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. 26-ന് അവ സാനിക്കും.
Kerala
മാർച്ചിൽ കൊടുംചൂടിനെ ഭയക്കണ്ട, കേരളത്തിൽ മഴ തകർക്കും! ഇന്ന് തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ യെല്ലോ


തിരുവനന്തപുരം: ഫെബ്രുവരി മാസത്തിൽ കൊടും ചൂടിൽ വലഞ്ഞ കേരളത്തിന് മാർച്ച് മാസത്തെ കാലാവസ്ഥ പ്രവചനം വലിയ ആശ്വാസമേകുന്നതാണ്. ഇക്കുറി മാർച്ച് മാസത്തിൽ കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നൽകുന്ന സൂചന. മാർച്ച് മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിനൊപ്പമുള്ള ചിത്രത്തിൽ മാർച്ച് മാസം രാജ്യത്ത് ഏറ്റവും മഴ ലഭിക്കാനുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളമെന്നും കാണാം.അതിനിടെ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Breaking News
കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ


കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്