സാമ്പത്തിക തട്ടിപ്പ് കേസ്; കെ. സുധാകരന് മുന്‍കൂര്‍ ജാമ്യം
പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പരാതിക്കാരുടെ ആദ്യപരാതിയില്‍ തന്റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയപ്രേരിതമായ കേസ് എന്നാണ് കെ.പി.സി.സി പ്രസിഡന്റിന്റെ വാദം. കെ.പി.സി.സി അധ്യക്ഷന്‍ രണ്ടാം പ്രതിയായ കേസില്‍ മോണ്‍സന്‍ മാവുങ്കലാണ് ഒന്നാംപ്രതി. കേസില്‍ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.