Kerala
ചീറിപ്പാഞ്ഞ് കുട്ടി ഡ്രൈവർമാർ, രക്ഷിതാക്കൾക്ക് ‘പിടിവീഴും’

കോട്ടയം: സംസ്ഥാനത്തെ നിരത്തുകളിൽ കുട്ടി ഡ്രൈവർമാർ ചീറിപ്പായുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടി ശക്തമാക്കുന്നു. കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ നടപടി കടുപ്പിക്കാനാണ് തീരുമാനം. കുട്ടി ഡ്രൈവർമാരെ കണ്ടെത്താൻ പൊലീസ് ഏപ്രിലിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 400ലധികം കേസാണ് രജിസ്റ്റർ ചെയ്തത്.
കൂടുതലും വടക്കൻ ജില്ലകളിലാണിത്. എല്ലാ സംഭവങ്ങളിലും മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവർക്കും വാഹന ഉടമക്കും രക്ഷിതാക്കൾക്കുമെതിരെ ശിക്ഷാനടപടി ശിപാർശ ചെയ്യുന്ന വകുപ്പാണിത്.
കുറ്റകരമാണെന്ന് അറിഞ്ഞിട്ടും രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനം ഓടിക്കാൻ അനുവാദം നൽകുകയാണെന്ന് അധികൃതർ പറയുന്നു. ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ ഇത്തരം നിയമ ലംഘനങ്ങൾ വർധിച്ചതായാണ് വിലയിരുത്തൽ
പൊലീസിന്റെ കണക്ക് പ്രകാരം ഏപ്രിലിൽ നടത്തിയ പരിശോധനയിൽ രജിസ്റ്റർ ചെയ്ത 402 കേസിൽ 338 എണ്ണവും വടക്കൻ ജില്ലകളിലാണ്. മലപ്പുറത്ത് മാത്രം 145. പാലക്കാട് -74, തൃശൂർ – 55, കാസർകോട്, കണ്ണൂർ ജില്ലകളിൽ യഥാക്രമം 31, 20, കോഴിക്കോട് -12 എന്നിങ്ങനെയാണിത്.
തെക്കൻ ജില്ലകളായ കൊല്ലത്ത് 38, തിരുവനന്തപുരം-11 എന്നിങ്ങനെയും കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടി ഗതാഗത കുറ്റകൃത്യം ചെയ്യുമ്പോൾ രക്ഷിതാക്കളെയോ മോട്ടോർ വാഹന ഉടമയെയോ പ്രതിയാക്കി കേസെടുക്കണമെന്നാണ് വ്യവസ്ഥ. രക്ഷിതാക്കളുടെ ലൈസൻസ് റദ്ദാക്കി പ്രോസിക്യൂഷൻ നടപടിയിലൂടെ രക്ഷിതാവിനെയോ വാഹന ഉടമയെയോ മൂന്ന് വർഷം വരെ തടവിനും 25,000 രൂപ പിഴക്കും ശിക്ഷിക്കാവുന്ന വകുപ്പാണ് 199 എ. അതിന് പുറമെ വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കുകയും ചെയ്യാം.
പിടിയിലാകുന്ന കുട്ടിക്ക് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ അനുവദിക്കരുതെന്നും വകുപ്പ് നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ, പലപ്പോഴും സമ്മർദങ്ങളെ തുടർന്ന് ഈ നടപടികളിലേക്ക് കടക്കാറില്ലെന്ന് വകുപ്പ് വൃത്തങ്ങൾ സമ്മതിക്കുന്നു.
Kerala
എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും


തിരുവനന്തപുരം :ഈ അധ്യയനവർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. 26-ന് അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. 26-ന് അവ സാനിക്കും.
Kerala
മാർച്ചിൽ കൊടുംചൂടിനെ ഭയക്കണ്ട, കേരളത്തിൽ മഴ തകർക്കും! ഇന്ന് തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ യെല്ലോ


തിരുവനന്തപുരം: ഫെബ്രുവരി മാസത്തിൽ കൊടും ചൂടിൽ വലഞ്ഞ കേരളത്തിന് മാർച്ച് മാസത്തെ കാലാവസ്ഥ പ്രവചനം വലിയ ആശ്വാസമേകുന്നതാണ്. ഇക്കുറി മാർച്ച് മാസത്തിൽ കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നൽകുന്ന സൂചന. മാർച്ച് മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനൊപ്പമുള്ള ചിത്രത്തിൽ മാർച്ച് മാസം രാജ്യത്ത് ഏറ്റവും മഴ ലഭിക്കാനുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളമെന്നും കാണാം.അതിനിടെ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Breaking News
കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ


കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്