താമസസൗകര്യം, വിസ, എയർ ടിക്കറ്റ് സൗജന്യം; കുവൈത്ത് ആരോഗ്യമേഖലയില്‍ ഒഴിവുകള്‍: മികച്ച ശമ്പളം

കേരളസർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ് (ഒഡേപെക്) മുഖേന കുവൈത്ത് ആരോഗ്യമേഖലയിലേക്ക് നിയമിക്കുന്നതിന് ഡോക്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസൽട്ടന്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ രജിസ്ട്രാർ, രജിസ്ട്രാർ തസ്തികകളിലാണ് നിയമനം.