നാലാംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവറായ 67-കാരന്‍ അറസ്റ്റില്‍

തിരുവല്ല: നാലാംക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. വെണ്‍പാല താഴമ്പള്ളത്ത് വര്‍ഗീസ് (കുഞ്ഞായന്‍-67) ആണ് അറസ്റ്റിലായത്.
കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്. കുട്ടിയെ ഓട്ടോയില്‍ കയറ്റി അധികം ആളുകളില്ലാത്ത സ്ഥലത്ത് എത്തിച്ചാണ് ഇയാള്‍ ലൈംഗികാതിക്രമം കാട്ടിയത്. ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വീട്ടില്‍ അറിയിക്കുകയായിരുന്നു.