Kannur
ഹോം നഴ്സുമാരെ വേണോ? വിളിക്കൂ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക്

പയ്യന്നൂർ: സാന്ത്വന പരിചരണത്തിലേർപ്പെട്ട വനിതകളുടെ വിയർപ്പിന്റെ വില കൊയ്യുന്ന ഇടത്തട്ടുകാർക്ക് ഇരുട്ടടി നൽകി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിശീലനം നൽകി സജ്ജമാക്കിയ ഹോംനഴ്സുമാർ കർമ്മപഥത്തിലേക്ക്. മേഖലയിലെ ഏജൻസികളെ ഒഴിവാക്കി പഞ്ചായത്ത് പരിശീലനം നൽകിയ 15 വനിതകളാണ് ഇനി സേവനപാതയിലേക്ക് കടക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷം നടപ്പാക്കിയ ഹോം നഴ്സിങ് പരിശീലനവും പ്ലേസ്മെന്റും എന്ന നൂതന പദ്ധതിയാണ് നാടിന്റെ പ്രശംസ പിടിച്ചുപറ്റി കർമസജ്ജമായത്. കേരളത്തിൽ മറ്റ് തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കാത്ത പദ്ധതിയാണ് പയ്യന്നൂർ ബ്ലോക്ക് ഏറ്റെടുത്ത് പൂർത്തീകരിച്ചത്. വർത്തമാന കാലത്തെ തിരക്കുപിടിച്ച ജീവിതയാത്രയിൽ ഒറ്റപ്പെട്ടുപോകുന്ന ഒരുപാട് ആളുകൾക്ക് അത്താണിയാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതിയുമായി മുന്നോട്ടുവന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല പറഞ്ഞു.
യാതൊരു ശാസ്ത്രീയ പഠനവും നൽകാതെ ഹോംനഴ്സിങ് എന്ന പേരിൽ സ്വകാര്യ ഏജൻസികൾ ആളുകളെ നിയമിച്ചുവരുന്ന സാഹചര്യം മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ് ഈ ജനകീയ നഴ്സുമാർ. ജീവിത സായന്തനത്തിൽ രോഗങ്ങൾ തളർത്തുന്ന ജീവിതങ്ങൾക്ക് സ്നേഹത്തണലേകാനും ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനും ലക്ഷ്യമിട്ടാണ് ബ്ലോക്ക് ഈ പദ്ധതി ഏറ്റെടുത്തതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
നാലുമാസം ദൈർഘ്യമുള്ള പരിശീലനമാണ് ഇവർക്ക് നൽകിയത്. തിയറി, പ്രായോഗിക പരിശീലനം എന്നീ വിഭാഗത്തിലായിരുന്നു പ്രധാനമായും പരിശീലനം. പാലിയേറ്റീവ് കെയർ ടീമിനൊപ്പവും മാത്തിൽ ഐ.ആർ.പി.സി കേന്ദ്രം, പിലാത്തറ ഹോപ്പ്, ഉമ്മറപ്പൊയിൽ ശാന്തി നികേതൻ എന്നീ സാന്ത്വന പരിപാലനകേന്ദ്രങ്ങൾ വഴിയും പെരിങ്ങോം താലൂക്ക് ആസ്പത്രി, കരിവെള്ളൂർ സി.എച്ച്.സി, പയ്യന്നൂർ സഹകരണ ആസ്പത്രി, പയ്യന്നൂർ അനാമയ ആസ്പത്രി എന്നീ സ്ഥാപനങ്ങളിലുമാണ് പ്രായോഗിക പരിശീലനം നൽകിയത്.
മാതൃകാ സിലബസ് ഇല്ലാത്തതിനാൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഹോം ഹെൽത്ത് എയ്ഡ് ഷോട്ട് ടേം ട്രൈനിങ് കരിക്കുലത്തിന്റെ കൈപുസ്തകം ഉപയോഗപ്പെടുത്തി. പരിചയ സമ്പന്നയായ പ്രിൻസിപ്പലിന്റെ കീഴിൽ വിദഗ്ധരായ അധ്യാപകരായിരുന്നു പരിശീലകർ. പദ്ധതിക്ക് നാലു ലക്ഷം രൂപയാണ് കഴിഞ്ഞ വർഷം വകയിരുത്തിയത്.
പദ്ധതി പ്രവർത്തന മേൽനോട്ടത്തിന് ഉപസമിതിയും പ്ലേസ്മെന്റ് സെല്ലും രൂപവത്കരിച്ചിട്ടുണ്ട്. 15 പേരാണ് നിലവിൽ പരിശീലനം പൂർത്തീകരിച്ചിട്ടുളളത്. ഇതിന് ഒരു ഡാറ്റാബാങ്ക് തയ്യാറാക്കി പ്ലേസ്മെന്റ് സെൽ വഴി നിയമനം ആവശ്യപ്പെടുന്നവർക്ക് ആവശ്യപ്പെടുന്ന കാലയളവിലേക്ക് നൽകും.
പ്ലേസ്മെന്റ് സെൽ വഴി തന്നെ വേതനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഇവർക്ക് പ്രത്യേക യൂനിഫോമും നൽകും. പ്ലേസ്മെന്റ് ഉദ്ഘാടനം 21ന് രാവിലെ 11ന് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിക്കും. കലക്ടർ എസ്. ചന്ദ്രശേഖർ യൂനിഫോമും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
Kannur
സ്വയം തൊഴില്‍ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു


കണ്ണൂർ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകള്‍ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താല്‍ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴില്‍ വായ്പക്കുളള അപേക്ഷകള്‍ ക്ഷണിച്ചു.
20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതി ദാരിദ്ര്യ തിരിച്ചറിയല്‍ സർവ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകള്‍ക്കും പദ്ധതിയില്‍ മുൻഗണന ലഭിക്കും. സബ്സിഡി തുക ഒഴികെയുള്ള ലോണ്‍ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകള്‍ www.ksmdfc.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റിജിയണല്‍ ഓഫീസുകളില്‍ മാർച്ച് 6 ന് മുൻപായി എത്തിക്കണം.കാസർകോഡ്, കണ്ണൂർ – കേരള സ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണല്‍ ഓഫീസ്, ബസ് സ്റ്റാൻഡ് ബില്‍ഡിംഗ്, ചെർക്കള, ചെങ്കള (പിഒ), കാസർകോട് – 671541
Kannur
ലഹരി വിമുക്തിക്ക് സൗജന്യ മനസ്വി പ്രത്യേക ഒ.പി തുടങ്ങി


കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഹരി വിമുക്തി ചികിത്സക്കായി മനസ്വി എന്ന പ്രത്യേക ഒ പി പ്രവർത്തനം ആരംഭിച്ചു. മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലമുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും, ഡീ-അഡിക്ഷൻ ചികിത്സയ്ക്ക് ശേഷം, തുടർ ചികിത്സ ആവശ്യമുള്ളവർക്കും കൺസൾട്ടേഷൻ, കൗൺസലിങ്ങ്, മരുന്നുകൾ എന്നിവ സൗജന്യമായി ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ ആശുപത്രിയിലെ മാനസികാരോഗ്യം വിഭാഗത്തിൽ ആവശ്യമുള്ളവർക്ക് സമീപിക്കാം. ഇതര മാനസികരോഗങ്ങൾക്കും മരുന്നുകളും ചികിത്സയും സൗജന്യമാണ്. ഫോൺ: 0497 2706666.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്