വീട്ടുവളപ്പിൽ അപ്രതീക്ഷിത അപകടം; കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം
ഇടുക്കി: വീട്ടുവളപ്പിലുണ്ടായ അപ്രതീക്ഷിത അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടുക്കി ഇരട്ടയാറിന് സമീപം പള്ളിക്കാനത്താണ് കഴുത്തിൽ കയർ കുരുങ്ങിയ വിദ്യാർത്ഥി മരിച്ചത്. പള്ളിക്കാനം കുന്നേൽ സിജിയുടെ മകൻ ജിസ് (13) ആണ് മരിച്ചത്. വീടിന് സമീപത്തെ കാപ്പിച്ചെടിയിൽ കയറിയപ്പോൾ തെന്നി വീണ് കഴുത്തിൽ കയർ കുടുങ്ങുകയായിരുന്നു. അപകടത്തിൽ കുട്ടി മരിക്കുകയായിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.