KETTIYOOR
പെരുമാൾക്ക് തിരുവാതിര ചതുശ്ശതം നിവേദിച്ചു; അരി അളന്നുവാങ്ങി അമ്മ രാജ മടങ്ങി

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ ആദ്യ വലിയ വട്ടളം പായസം തിരുവാതിര ചതുശ്ശതം ഇന്നലെ പെരുമാൾക്ക് നിവേദിച്ചു. കരിമ്പനക്കൽ ചാത്തോത്ത് തറവാട്ട് വകയായിരുന്നു തിരുവാതിര നാൾ പായസ നിവേദ്യം.
പന്തീരടി കാമ്പ്രം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിപ്പാട് പന്തീരടി പൂജയ്‌ക്കൊപ്പമാണ് പായസം ഭഗവാന് നിവേദിച്ചത്. തുടർന്ന് അവകാശികൾ പായസം പകർന്നു നൽകിയതിന് ശേഷം കോവിലകം സ്ഥാനീകർ വലിയ വട്ടളം പായസ നിവേദ്യം ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. രണ്ടാമത്തെ വലിയ വട്ടളം പായസ നിവേദ്യമായ പുണർതം ചതുശ്ശതം ഇന്നു നടത്തും.
ഉച്ചയ്ക്ക് പന്തീരടി പൂജ കഴിഞ്ഞ് ഉച്ചശീവേലിക്ക് ശേഷമാണ് ദേവന്റെ പ്രസാദമായ തൃക്കൂർ അരി അളവ് നടന്നത്. കോട്ടയം കോവിലകത്തെ സുഭദ്ര തമ്പുരാട്ടിക്ക് ശ്രീകോവിലിനുളളിൽ വച്ച് സ്വർണത്തളികയിൽ അരി അളന്നു നൽകി. പെരുമാളിന്റെ അനുഗ്രഹമായി ലഭിച്ച തൃക്കൂർ അരി മേൽമുണ്ടിൽ അളന്നു വാങ്ങി കോട്ടയം കോവിലകത്തെ അമ്മ രാജ മടങ്ങി.
തൃക്കൂറായുള്ള അരി മേൽമുണ്ടിന്റെ അഗ്രത്തിൽ കെട്ടി തലയിലേറ്റി വാളറയിലും തിടപ്പള്ളിയിലും വണങ്ങിയ ശേഷം കിഴക്കേ നടയിൽ അമ്മാറക്കൽ തറയിലെത്തി ജന്മശാന്തിയിൽ നിന്ന് പ്രസാദം വാങ്ങിയ ശേഷമാണ് അമ്മ രാജ സന്നിധാനത്തു നിന്നും മടങ്ങിയത്. നാല് ഊരാളന്മാരുടെ തറവാടുകളിലെ സ്ത്രീകൾക്കും ഏഴില്ലം തറവാട്ടിലെ സ്ത്രീകൾക്കും രാത്രിയാണ് അരിയളവ് നടത്തിയത്.
പാലക്കുന്നം സ്ഥാനികനാണ് തിരുവത്താഴപൂജയ്ക്ക് ശേഷം ഇവർക്കായി അരിയളവ് നടത്തിയത്.പായസ നിവേദ്യം വിതരണം ചെയ്ത് തറ ശുദ്ധിയാക്കിയ ശേഷമായിരുന്നു അമ്മ രാജയ്ക്കുള്ള അരി അളവ്. അരി അളവ് കഴിഞ്ഞാലുടൻ ഇവർ സന്നിധാനത്തിന് പുറത്തു പോകണമെന്നും പിന്നീട് ഈ വർഷം ഇവരിലാരും ദർശനത്തിനായി അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാൻ പാടില്ലെന്നുമാണ് ചിട്ട.
KETTIYOOR
കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി


പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.
Breaking News
കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു


കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.
KETTIYOOR
കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ


കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്