Kerala
നിയമന നിരോധനം: കേന്ദ്രം നികത്താത്തത് പത്ത് ലക്ഷം ഒഴിവുകൾ

തിരുവനന്തപുരം : കേന്ദ്ര സർവീസിന്റെ നാലിലൊന്നും ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര ധനമന്ത്രാലയം. കേന്ദ്ര സർക്കാരിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9,83,028 ഒഴിവുണ്ടെന്ന് ധനമന്ത്രാലയത്തിലെ ധനവ്യയവകുപ്പിന്റെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. 40,46,921 അംഗീകൃത തസ്തികയിൽ നികത്തിയത് 30,63,893 എണ്ണംമാത്രം. 24.29 ശതമാനം ഒഴിഞ്ഞുകിടക്കുന്നു. 2022 മാർച്ച് 31 വരെയുള്ള കണക്കാണിത്. നിലവിൽ ഒഴിവിന്റെ എണ്ണം ഉയരും. തസ്തികളിൽനിന്ന് വിരമിക്കുന്നതിന് ആനുപാതികമായ നിയമനം ഉണ്ടാകുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഗ്രൂപ്പ് ബിയിൽ ഗസറ്റഡ് ഇതര തസ്തികകളാണ് കൂടുതലും നികത്താത്തത്. 97,999 ഒഴിവ്. 32.22 ശതമാനം. 3,04,175 തസ്തികയിൽ 2,06,176 പേരാണുള്ളത്. ഗ്രൂപ്പ് എയിൽ 22.52 ശതമാനം, ഗ്രൂപ്പ് ബി ഗസറ്റഡ് തസ്തികയിൽ 15.47 ശതമാനം, ഗ്രൂപ്പ് സിയിൽ 23.97 ശതമാനം എന്നിങ്ങനെ ഒഴിവുണ്ട്.
തസ്തികകളും വെട്ടിക്കുറയ്ക്കും
കേന്ദ്രഭരണ പ്രദേശങ്ങളെ ഒഴിവാക്കിയുള്ള കേന്ദ്രസർക്കാരിന്റെ സിവിലിയൻ സ്ഥിരം ജീവനക്കാരുടെ തസ്തികയിൽ 9.64 ലക്ഷം ഒഴിച്ചിട്ടിരിക്കുകയാണ്. സിവിൽ സർവീസിൽ ഒരുവർഷത്തിനുള്ളിൽ 58,000 തസ്തിക കുറഞ്ഞു. 2021 മാർച്ചിൽ 40.35 ലക്ഷമായിരുന്ന തസ്തിക 2022 മാർച്ചിൽ 39.77 ലക്ഷമായി. ഗ്രൂപ്പ് സിയിലാണ് തസ്തികയിൽ വലിയ കുറവുണ്ടായത്.
അംഗീകൃത തസ്തികകളും വെട്ടിക്കുറയ്ക്കുന്നതിനൊപ്പം നികത്താത്ത ഒഴിവുകളും ഉയർന്നു. കേന്ദ്ര സർവീസിന്റെ 92 ശതമാനവും റെയിൽവേ, പ്രതിരോധം (സിവിൽ), ആഭ്യന്തരം, തുറമുഖം, റവന്യു വകുപ്പുകളിലാണ്. അതിൽ പത്തിൽ നാല് തസ്തികയും റെയിൽവേയിലുമാണ്. നിലവിൽ മൂന്നുലക്ഷത്തിൽപരം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. 2022 മാർച്ച് 31ലെ അംഗീകൃത തസ്തിക 15.07 ലക്ഷമാണ്. ജോലിയിലുള്ളത് 11.98 ലക്ഷവും. പ്രതിരോധ (സിവിൽ) മേഖലയിൽ 5.77 ലക്ഷം തസ്തികയിൽ നികത്തിയിട്ടുള്ളത് 3.45 ലക്ഷംമാത്രം.
ആഭ്യന്തര മന്ത്രാലയത്തിൽ 1.20 ലക്ഷം ഒഴിവ് നികത്തണം. അംഗീകൃത തസ്തിക 10.90 ലക്ഷത്തിൽ 9.69 ലക്ഷമാണ് നികത്തിയിട്ടുള്ളത്. തപാൽവകുപ്പിൽ ഒരുലക്ഷം ഒഴിവുണ്ട്. 2.64 ലക്ഷം തസ്തികയിൽ 1.64 ലക്ഷം പേർമാത്രമാണ് ജോലിയിലുള്ളത്. റവന്യുവകുപ്പിൽ 70,000 ഒഴിവുമുണ്ട്. ഏഴു വിഭാഗങ്ങൾ അടങ്ങിയ കേന്ദ്ര പൊലീസ് സേനകളിൽ 5264 ഒഴിവുണ്ട്.
Kerala
യു.ജി.സി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

യു.ജി.സി നെറ്റ് ജൂൺ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ൽ കയറി അപേക്ഷ നൽകുന്ന തിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതൽ 15-ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താം. സഹായങ്ങൾക്ക്: 011-40759000/01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂൺ 21 മുതൽ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ.
Kerala
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
Kerala
എസ്.എസ്.എൽ.സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു.
എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര് വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര് വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്