Local News
വേക്കളം എ.യു.പി സ്കൂളിൽ വായന പക്ഷാചരണം
പെരുന്തോടി:വേക്കളം എ.യു.പി.സ്കൂളിൽ വായനപക്ഷാചരണവും വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനവും നടന്നു.കോളയാട് പഞ്ചായത്ത് മെമ്പർ സിനിജ സജീവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബഷീർ അധ്യക്ഷത വഹിച്ചു. കെ.ജി. ജെയിംസ്, പ്രഥമാധ്യാപകൻ കെ.പി. രാജീവൻ, അധ്യാപകരായ പി. ഇന്ദു, എ.ഇ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ സർഗ്ഗാത്മക പ്രവർത്തനങ്ങൾ, അമ്മ വായന, മറ്റ് വായന പരിപോഷണ പ്രവർത്തനങ്ങൾ എന്നിവ അവതരിപ്പിച്ചു.
THALASSERRY
15കാരിയെ പീഡിപ്പിച്ച പ്രതിക്ക് 29.5 വർഷം കഠിന തടവും 1,20,000 രൂപ പിഴയും
തലശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി 15 കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 29.5 വർഷം കഠിന തടവും 1,20,000 രൂപ പിഴയും. പൂക്കോട് ശ്രീധരൻ മാസ്റ്റർ റോഡിലെ കുണ്ടംചാലിൽ വീട്ടിൽ നമീഷിനെയാണ് (33) തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജി വി. ശ്രീജ ശിക്ഷിച്ചത്.
2013 വർഷം മുതൽ സ്നേഹം നടിച്ച് മൊബൈൽ ഫോൺ നൽകുകയും നിരന്തരം പിന്തുടർന്ന് അടുപ്പത്തിലാക്കിയ ശേഷം വിവിധ ദിവസങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും നിരന്തരം ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കതിരൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവിധ വകുപ്പുകളിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.പിഴയടച്ചില്ലെങ്കിൽ 16 മാസം കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. കതിരൂർ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന കെ.ജെ. ജിനേഷ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ. പ്രേംസദൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ .പി.എം. ഭാസുരി ഹാജരായി.
PERAVOOR
സൗജന്യ പേ വിഷബാധ നിയന്ത്രണം
പേരാവൂർ: പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സൗജന്യ പേ വിഷ ബാധ നിയന്ത്രണ ക്യാമ്പ് നടത്തുന്നു. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ക്യാമ്പ്. പഞ്ചായത്തിലെ മുഴുവൻ വളർത്ത് നായ്ക്കള്ക്കും ക്യാമ്പിൽ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക്: 9605743326, 8547066774, 9744312596.
PERAVOOR
ഓൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റ് മണത്തണയിൽ
പേരാവൂർ: ഒൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റും അണ്ടർ 19 ആൻഡ് വനിതാ വോളിയുംചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മണത്തണ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് സി.ടി.ഡി.സി വോളി 2025 നടത്തുന്നത്.മേജർ വോളിയിൽ തേവര എസ്.എച്ച്.കോളേജ്, പയ്യന്നൂർ കോളേജ്, സെയ്ന്റ് തോമസ് പാലാ, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, സെയ്ന്റ് ജോർജ് കോളേജ് അരുവിത്തറ, എസ്.എൻ.കോളേജ് ചേളന്നൂർ എന്നിവർ മാറ്റുരക്കും.
വനിതാ വോളിയിൽ സ്‌പോർട്‌സ് ഡിവിഷൻ കണ്ണൂർ, ഐ.പി.എം.സ്‌പോർട്‌സ് അക്കാദമി വടകര, സെയ്ന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി എന്നിവർ മത്സരിക്കും.അണ്ടർ 19 വോളിയിൽ ജിമ്മി ജോർജ് സ്‌പോർട്‌സ് അക്കാദമി പേരാവൂർ, ഐ.പി.എം സ്‌പോർട്‌സ് അക്കാദമി വടകര, റെഡ് ലാൻഡ്‌സ് വോളീബോൾ അക്കാദമി തൃശ്ശൂർ, നടുവന്നൂർ വോളീബോൾ അക്കാദമി കോഴിക്കോട് എന്നിവരും മാറ്റുരക്കും. ദിവസവും വൈകിട്ട് ആറു മുതൽ മത്സരം ആരംഭിക്കും.പത്രസമ്മേളനത്തിൽ സി.ടി.ഡി.സി ഭാരവാഹികളായ പി.വി.വിനോദൻ, ടി.ദിപിൻ, വി.പി.സമദ്, സി.സായൂജ്, സുനിൽ കുമാർ നാമത്ത്, സംഘാടക സമിതി ചെയർമാൻ കെ.ജെ.സേബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു