പേരാവൂർ റീജണൽ ബാങ്ക് എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കുന്നു

പേരാവൂർ : റീജണൽ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ താമസിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ബാങ്ക് ആദരിക്കുന്നു. വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റിന്റെ കോപ്പി, ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ ചൊവ്വാഴ്ച ബാങ്കിന്റെ പേരാവൂർ മെയിൻബ്രാഞ്ച്, ഈവനിങ്ങ് ബ്രാഞ്ച്, കേളകം ബ്രാഞ്ച്, കാക്കയങ്ങാട് ബ്രാഞ്ച് എന്നിവിടങ്ങളിൽ എത്തിക്കാം. ജൂലായ് അഞ്ചിന് വൈകുന്നേരം നാലുമണിക്ക് പേരാവൂരിലാണ് ആദരവ് ചടങ്ങ്.