സൗജന്യ നേത്രപരിശോധനാ ക്യാമ്പ് 25ന്

മാലൂർ : സി.കെ. ഗോപാലൻ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സൗജന്യ നേത്രപരിരോധനാ ക്യാമ്പ് 25-ന് നടക്കും. കാഞ്ഞിലേരി സി.കെ. ഗോപാലൻ സ്മാരക വായനശാലയിൽ രാവിലെ 9.30 മുതൽ ഒന്നുവരെയാണ് ക്യാമ്പ്. മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക്: 9400066970, റജിസ്ടേഷന്: 9744250635, 9048354215.