കൈക്കൂലി: മുൻ വില്ലേജ് അസിസ്റ്റന്റിനു രണ്ടുവർഷം തടവും അരലക്ഷം പിഴയും

തൃശൂർ: കൈക്കൂലി കേസിൽ മുൻ വില്ലേജ് അസിസ്റ്റന്റിനു തടവു ശിക്ഷ. ചളവള വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന വി.ജെ. വിൽസനാണു രണ്ടു വർഷം തടവും 50,000 രൂപ പിഴയും തൃശൂർ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.
2012 ലായിരുന്നു കേസിനാസ്പദമായ സംഭവം. സർവേ നമ്പരിലെ തെറ്റു തിരുത്താൻ 3,000 കൈക്കൂലി ചോദിച്ചെന്നാണു കേസ്.
2,000 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരു മാസം അനുവദിച്ചിട്ടുണ്ട്.