ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണായാക്കിയ പ്രതിക്ക് 135 വർഷം കഠിനതടവും 5.10 ലക്ഷം രൂപ പിഴയും

Share our post

ആലപ്പുഴ: അടുത്ത ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണായാക്കിയ പ്രതിക്ക് 135 വർഷം കഠിനതടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (എഫ്‌ടിഎസ്‌സി) ജഡ്ജി സജി കുമാറാണ് 24കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. കരീലക്കുളങ്ങര പൊലീസ് 2021ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

രണ്ട് വർഷം മുമ്പാണ് ബന്ധുവായ പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭണിയാക്കുകയും ചെയ്ത സംഭവം ഉണ്ടായത്. കുട്ടികൾക്കുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷണം (പോക്‌സോ) ആക്‌ട്, ഐ.പി.സി, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ജുവനൈൽ ജസ്റ്റിസ് ആക്‌ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.

വിവിധ വകുപ്പുകളിലായി ആകെ 135 വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. എന്നാൽ ഒരേസമയം അനുഭവിക്കേണ്ട ഉയർന്ന ശിക്ഷ 20 വർഷമായതിനാൽ പ്രതി അത്രയും കാലം ജയിൽവാസം അനുഭവിക്കണമെന്ന്, പബ്ലിക് പ്രോസിക്യൂട്ടർ രഘു പറഞ്ഞു.പ്രതിക്ക് 5.1 ലക്ഷം രൂപ പിഴയും വിധിച്ച കോടതി, സംഭവസമയത്ത് 15 വയസ്സുള്ള പെൺകുട്ടിയുടെ രക്ഷിതാവിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദ്ദേശിച്ചതായി പ്രോസിക്യൂട്ടർ പറഞ്ഞു.

പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠന്റെ മകനാണ് ശിക്ഷിക്കപ്പെട്ടതെന്നും പെൺകുട്ടിയെ സ്കൂളിൽ കൊണ്ടുപോകുകയും തിരിച്ചുകൊണ്ടുവരികയും ചെയ്തിരുന്നത് പ്രതിയായ യുവാവായിരുന്നു. ഈ അടുപ്പം മുതലെടുത്ത് ഇരയായ പെൺകുട്ടി കുളിക്കുമ്പോൾ വീഡിയോ പകർത്തുകയും ഉറ്റ ബന്ധം സ്ഥാപിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ കഴിയുന്ന ഇരയായ പെൺകുട്ടി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകിയതായും അഭിഭാഷകൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!