കണ്ണൂർ വിമാനത്താവളത്തിൽ 1.6 കോടിയുടെ സ്വർണം പിടിച്ചു; കടത്തിയത് ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് പേരില്‍ നിന്നായി 1.6 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ഡി.ആര്‍.ഐയാണ് സ്വര്‍ണം പിടികൂടിയത്. അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് ഫൈസല്‍, നരിക്കുനിയിലെ ഉനൈസ് ഹസ്സന്‍, കാസര്‍കോട് എരിയാട് അബ്ദുല്‍ അസീസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണം ഇവരുടെ ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. സംശയം തോന്നിയ ഡി.ആര്‍.ഐ സംഘം ഇവരുടെ ശരീര പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണവും പ്രതികളെയും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.