മന്ത്രവാദ പീഡനത്തിന് യുവതി ഇരയായ സംഭവത്തിൽ സംസ്ഥാന യുവജന കമ്മീഷൻ ഇടപെടൽ

Share our post

മാനന്തവാടി: അന്ധവിശ്വാസത്തിന്റെ പീഡനത്തിരയായ യുവതിയെ സംസ്ഥാന യുവജന കമ്മീഷനംഗം കെ റഫീഖ് സന്ദർശിച്ചു. വാളാട് വീട്ടിലെത്തി യുവതിയോടും രക്ഷിതാക്കളോടും സംസാരിച്ചു. ഭര്‍ത്തൃഗൃഹത്തില്‍ വച്ച് പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനങ്ങളാണ്.

മാനസികമായും, ശാരീരികമായും ഏല്‍ക്കേണ്ടി വന്ന പീഡനങ്ങൾ യുവതി കമ്മീഷന് മുൻപിൽ വിശദീകരിച്ചു.മന്ത്രവാദത്തിനും, പീഡനത്തിനും കൂട്ട് നിന്ന ഭർത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കൃത്യമായ നിയമ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ കെ. ജെറീഷ്, കെ. ആര്‍.ജിതിന്‍ , കെ. വിപിന്‍, അര്‍ജുന്‍ വെണ്‍മണി, ആൽബിൻ എന്നിവര്‍ ഒപ്പമുണ്ടായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!