Connect with us

Kerala

ബി.എസ്-4 വാഹനത്തിന് ഇനി വര്‍ഷം രണ്ടുതവണ പുകപരിശോധന; കേന്ദ്ര നിര്‍ദേശം മറികടന്ന് സംസ്ഥാനം

Published

on

Share our post

പുക പരിശോധനാ കേന്ദ്ര ഉടമകള്‍ക്കുവേണ്ടി കേന്ദ്രചട്ടം മറികടന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍. ഭാരത് സ്റ്റേജ് 4 (ബി.എസ്.4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയതും വാഹനപരിശോധനാ യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത് (കാലിബറേഷന്‍) ആറുമാസമായി ഉയര്‍ത്തിയതും മന്ത്രി ആന്റണി രാജു ഉന്നത ഉദ്യോഗസ്ഥരുടെ ശുപാര്‍ശ മറികടന്നെന്ന് രേഖകള്‍.

ഗതാഗതസെക്രട്ടറി ബിജുപ്രഭാകറിന്റെയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന്റെയും ശുപാര്‍ശകള്‍ മറികടന്നാണ് പുകപരിശോധനാകേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തീരുമാനം മന്ത്രിയെടുത്തത്. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുകപരിശോധനാ നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ചെങ്കിലും കാലാവധി കുറയ്ക്കുന്നത് കേന്ദ്രചട്ടത്തിന് വിരുദ്ധമാണെന്ന റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

1989-ലെ കേന്ദ്രമോട്ടോര്‍വാഹനചട്ടം 115(7) മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പുകപരിശോധാകേന്ദ്ര ഉടമകളുടെ സംഘടന നല്‍കിയ നിവേദനത്തിലാണ് മന്ത്രിയുടെ തീരുമാനം. ബി.എസ് 4-ല്‍പ്പെട്ട അഞ്ചരലക്ഷം ഇരുചക്ര- മുച്ചക്രവാഹനങ്ങള്‍ ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ പരിശോധനയ്ക്ക് ഹാജരാക്കണം. 80 രൂപയ്ക്ക് ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടിയിരുന്നിടത്ത് രണ്ടുതവണയായി 160 രൂപ നല്‍കേണ്ടിവരും. നാലുകോടി രൂപയുടെ വരുമാനനേട്ടം ഇതുവഴി പുകപരിശോധനാകേന്ദ്രങ്ങള്‍ക്കുണ്ടാകും.

ഓഗസ്റ്റിലാണ് പുകപരിശോധനനിരക്കുകള്‍ ഉയര്‍ത്തിയത്. തന്റെ ശുപാര്‍ശയ്ക്ക് എതിരാണെങ്കിലും മന്ത്രിയുടെ നിര്‍ദേശപ്രകാരം ഗതാഗത സെക്രട്ടറി ഉത്തരവ് ഇറക്കുകയായിരുന്നുവെന്ന് ഫയല്‍നോട്ടില്‍ വ്യക്തമാണ്. വാഹനങ്ങള്‍ പരിശോധിക്കുന്ന യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത് (കാലിബറേഷന്‍) ഇതുവരെ നാലുമാസത്തിലൊരിക്കലായിരുന്നു. ഇത് ആറുമാസമായി ഉയര്‍ത്തണമെന്ന സംഘടനകളുടെ ആവശ്യവും മന്ത്രി അംഗീകരിച്ചു.

ഇത് കേന്ദ്രനിയമത്തിന് എതിരാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ ഫലം ലഭിക്കണമെങ്കില്‍ നാലുമാസം കൂടുമ്പോള്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ടെന്ന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ.) ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. യന്ത്രങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ മാനദണ്ഡ പ്രകാരം വര്‍ഷം മൂന്നുപ്രാവശ്യമെങ്കിലും പരിശോധന നടത്തേണ്ടതുണ്ട്.


Share our post

Kerala

കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഇന്ന് മുതൽ ഗതാഗത നിരോധനം

Published

on

Share our post

കൽപ്പറ്റ: മലയോര ഹൈവേ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൽപ്പറ്റ ബൈപ്പാസ് റോഡിലൂടെയുള്ള ഗതാഗതം ഇന്ന് (ജനുവരി 19) മുതൽ ജനുവരി 25 വരെ രാത്രി എട്ട് മുതൽ രാവിലെ അഞ്ച് വരെ പൂർണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.റോഡ് നവീകരണ പ്രവർത്തികൾ നൂതന സെൻസർ ഉപകരണങ്ങൾ, സ്ട്രിങ്‌സ് ഉപയോഗിച്ച് ചെയ്യുന്നതിനാൽ ഗതാഗതം അനുവദിക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് ഗതാഗതം നിരോധനം ഏർപ്പെടുത്തിയത്.


Share our post
Continue Reading

Kerala

രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത

Published

on

Share our post

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി കാരണമാണ് മഴക്ക് സാധ്യത. തെക്കേ ഇന്ത്യയിൽ കിഴക്കൻ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം അറബികടലിൽ എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തിൽ ലാനിന സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. തെക്കൻ, മധ്യകേരളത്തിലെ മലയോര മേഖലകളിലായിരിക്കും മഴ സാധ്യത കൂടുതൽ.


Share our post
Continue Reading

Kerala

മാസം ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; കേരളത്തില്‍ കൃഷി ഓഫീസറാവാം

Published

on

Share our post

കേരള സര്‍ക്കാരിന് കീഴില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ ജോലി നേടാന്‍ അവസരം. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ് സി) മുഖേനയാണ് നിയമനം നടക്കുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ജനുവരി 29ന് മുന്‍പായി ഓണ്‍ലൈനിൽ അപേക്ഷ നല്‍കുക.

തസ്തിക & ഒഴിവ്

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകള്‍.

CATEGORY NO:506/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55,200 രൂപ മുതല്‍ 1,15,300 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

20 വയസ് മുതല്‍ 37 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 01.01.2004നും 02.01.1987നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ബി.എസ്. സി അഗ്രികള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം.

അപേക്ഷ

താല്‍പര്യമുള്ളവര്‍കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഓണ്‍ലൈനായി ജനുവരി 29 നകം അപേക്ഷിക്കുക.
www.keralapsc.gov.in


Share our post
Continue Reading

Trending

error: Content is protected !!