Connect with us

Kannur

റോ​ഷി​ത​യു​ടെ മ​ര​ണം: മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം

Published

on

Share our post

ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ലം ബേ​ബി ബീ​ച്ചി​ന് സ​മീ​പം ക​ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​ട​ച്ചേ​രി മു​ത്ത​പ്പ​ൻ കാ​വി​ന് സ​മീ​പ​ത്തെ പ്ര​മി​ത്തി​ന്‍റെ ഭാ​ര്യ റോ​ഷി​ത(32)​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

എ​.സി​.പി ര​ത്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. കോ​സ്റ്റ​ൽ പോ​ലീ​സ് പ്രാഥ​മി​ക അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ഇ​ന്ന് എ.​സി​.പി​ക്ക് കൈ​മാ​റി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തു​ട​ര​ന്വേ​ഷ​ണം ന​ട​ക്കു​ക. 

യു​വ​തി സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് യു​വ​തി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും ജോ​ലി ചെ​യ്ത ജ്വ​ല്ല​റി​യി​ലെ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ തി​ര​ക്കും.

റോ​ഷി​ത​യു​ടെ ഫോ​ൺ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഇ​തി​ൽ നി​ന്നും നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ​ കി​ട്ടി​യ​താ​യാ​ണ് സൂ​ച​ന. ബേ​ബി ബീ​ച്ചി​ന് സ​മീ​പ​ത്തെ സി.​സി.​ടി​.വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.


Share our post

Kannur

പരിശോധനയിൽ മരുന്ന് കുറിപ്പും ലഹരി ​ഗുളികകളും; കണ്ണൂർ പഴയങ്ങാടിയിൽ യുവാവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഫിറാഷാണ് പിടിയിലായത്. നിട്രോസുൻ, ട്രമഡോള്‍ എന്നീ ​ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. സ്കൂൾ കുട്ടികൾ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ വില്പന നടത്തിയതെന്ന് എക്സൈസ് പറയുന്നു. ഡോക്ടർമാരുടെ മരുന്നു കുറിപ്പ് കൃത്രിമമായി ചമച്ചാണ് ഗുളികകൾ എത്തിക്കുന്നത്. പാപ്പിനിശ്ശേരി എക്സൈസിനെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ പരിശോധനയിലാണ് ​ഗുളികകൾ കണ്ടെത്തിയത്.


Share our post
Continue Reading

Kannur

യുവാവിന്റെ മരണം ആസ്‌പത്രിയിലെ ചികില്‍സാപിഴവിനെ തുടർന്നെന്ന് പരാതി; പോലീസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ: യുവാവിന്റെ മരണം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ ഡോക്ടറുടെ ചികില്‍സാപിഴവിനെ തുടർന്നെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തളിപ്പറമ്പ് മുയ്യം മുണ്ടപ്പാലത്തിന് സമീപത്തെ പുളുക്കൂല്‍ വീട്ടില്‍ മണികണ്ഠന്‍ (38) ആണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ധനലക്ഷ്മി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. മൂന്നിനു രാത്രി 8.30നാണ് ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണികണ്ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുവായ പി. നിഷാന്തിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുരുഷോത്തമന്‍-ലത ദമ്പതികളുടെ മകനാണ്. ഭാര്യ: രസ്‌ന. മകള്‍: അനൈന. സഹോദരങ്ങള്‍: ഷര്‍മില്‍, വിനയ. മൃതദേഹം ഉച്ചക്ക് 12.30 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം ഉച്ചക്ക് 2 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍.


Share our post
Continue Reading

Kannur

കൊയിലി ആസ്പത്രി മാനേജിംഗ് പാർട്ട്ണറെ കുടകിൽ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ തോട്ടം ഉടമയെ കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ കൊയിലി കുടുംബാംഗവും കൊയിലി ആശുപത്രി മാനേജിംഗ് പാർട്ട്ണറുമായ പള്ളിക്കുളത്തെ പ്രദീപ് കൊയിലിയെ (57) കുടകിലെ പൊന്നംപെട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം ഫാമിലെ താമസസ്ഥലത്ത് കൊലപ്പെടുത്തിയ പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

പൊന്നംപേട്ടയിലെ അനിൽ എന്ന മുത്തണ്ണ (25), സോംവാർപേട്ടിലെ ദീപക് എന്ന ദീപു (21), സ്റ്റീഫൻ ഡിസൂസ (26), കാർത്തിക് എച്ച് എം (27), പൊന്നം പേട്ടയിലെ ഹരീഷ് ടി എസ്(29) എന്നിവരെയാണ് വീരാജ്പേട്ട സബ്ബ് ഡിവിഷൻ എസ്‌പി എസ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2 സിനിമയിൽ അഭിനയിച്ച അനിലാണ് കൊലയ്ക്കു പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഫാമിൽ നിന്ന് മോഷ്ടിച്ച 13,30000 രൂപയും പോലീസ് കണ്ടെടുത്തു.

കണ്ണൂരിലെ കൊയിലി ആസ്പത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരന്റെ മകനാണ്. പ്രദീപിന് ബി ഷെട്ടിഗിരിയിൽ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കഴിഞ്ഞ 23 നു രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.


Share our post
Continue Reading

Trending

error: Content is protected !!