പ്ലസ് വണ്‍, വി.എച്ച് എസ്.ഇ ഒന്നാം അലോട്ട്മെന്റ് ഇന്ന്

Share our post

തിരുവനന്തപുരം : ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ബുധൻ വൈകിട്ട് നാലിനകം ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ​ഹിതം അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളിൽ പ്രവേശനം നേടണം.

www. admission.dge.kerala.gov.in   വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്‌ത ഫോൺ നമ്പരും പാസ് വേർഡും നൽകിയാൽ അലോട്ട്‌മെന്റ് വിവരങ്ങൾ ലഭിക്കും. ആദ്യ ഓപ്ഷനിൽത്തന്നെ അലോട്ട്‌മെന്റ് ലഭിക്കുന്നവർ സ്കൂളിലെ സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്കുശേഷം ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകൾ പ്രകാരമാണ് അലോട്ട്‌മെന്റ് ലഭിക്കുന്നതെങ്കിൽ ഉയർന്ന ഓപ്ഷനുവേണ്ടി ഫീസ് അടയ്ക്കാതെ താൽക്കാലിക പ്രവേശനം നേടാം. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ബുധനാഴ്ചയ്‌ക്കകം സ്ഥിരമായോ താൽക്കാലികമായോ പ്രവേശനം നേടാത്തവർ അഡ്മിഷൻ നടപടിയിൽനിന്ന്‌ പുറത്താകും.

സ്‌പോർട്‌സ്‌ ക്വോട്ട

സ്‌പോർട്‌സ് ക്വോട്ട അലോട്ട്‌മെന്റ് ഫലവും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോ​ഗിനിലെ സ്പോർട്സ് റിസൾട്ട് എന്ന ലിങ്കിൽ ലഭിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിലാകും അഡ്മിഷൻ. വെബ്‌സൈറ്റിലെ നിർദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണം.

തുവരെ അപേക്ഷിക്കാത്തവർ മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷ നൽകണം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരം നൽകിയതുമൂലവും അന്തിമ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ നൽകാം.

വിവരങ്ങൾക്ക്‌: http://www. admission.dge.kerala.gov.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!