Connect with us

THALASSERRY

കട്ടനടിക്കാം… പത്രം വായിക്കാം… രാഷ്ട്രീയ ചർച്ചയുമാകാം

Published

on

Share our post

ന്യൂമാഹി: കട്ടൻ ചായയും പരിപ്പ് വടയും കഴിക്കാം… ചൂടൻവാർത്തകൾ വായിക്കാം… വാർത്തകളെ കുറിച്ച് ചൂടൻ ചർച്ചയുമാകാം… മാത്രമല്ല, രാഷ്ട്രീയത്തിനും മതങ്ങൾക്കുമപ്പുറം, സൗഹ്യദം ഊട്ടിയുറപ്പിക്കുകയുമാകാം. മാഹി – തലശ്ശേരി ദേശീയ പാതയ്ക്കരികിലെ കുറിച്ചിയിൽ ബസാറിലെ എ.വി ചന്ദ്രദാസിന്റെ കോരൻസ് ഹോട്ടലാണ്, അര നൂറ്റാണ്ടിന്റെ പതിവ് തെറ്റിക്കാതെ, നാട്ടുവായനയുടെ പ്രഭവ കേന്ദ്രമായി നിലനിൽക്കുന്നത്.

കുറിച്ചിയിൽ ബസാറിൽ ഒരു വായനശാല ഇല്ലാത്തതിനെ തുടർന്നാണ്, ചന്ദ്രദാസ് തന്റെ ഹോട്ടലിന് മുന്നിൽ വായനാ കോർണർ ഒരുക്കിയത്. മലയാളത്തിലെ പ്രമുഖപത്രങ്ങളും, ആനുകാലികങ്ങളുമെല്ലാം ദശകങ്ങളായി വായനാ കോർണറിലുണ്ട്.ജനസേവനത്തിലൂടെ ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെ അദ്ധ്യക്ഷ പദവി അലങ്കരിക്കാനും ചന്ദ്രദാസനായി. പത്ത് വർഷക്കാലം ജനപ്രതിനിധിയായിരുന്നു.

ശ്രീനാരായണ ദർശനങ്ങൾ നെഞ്ചേറ്റിയ ഈ മനുഷ്യ സ്‌നേഹി, എസ്.എൻ. ട്രസ്റ്റ് അംഗവും, ഈയ്യത്തുംകാട് ശ്രീനാരായണമഠത്തിന്റെ സാരഥിയുമാണ്. രോഗി പരിചരണം, തന്റെ കടയുടെ മുന്നിലും പിന്നിലുമുള്ള റെയിൽ, റോഡ് അപകടങ്ങളിൽ പെടുന്നവരുടെ അടിയന്തര ശുശ്രൂഷ, അപമൃത്യു ഉണ്ടാകുമ്പോഴുളള അടിയന്തര നടപടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇവയെല്ലാം ഈ മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

വായനാലോകത്തെത്തിച്ചത്….അന്തിയാകും വരെ ജോലി ചെയ്തു വരുന്ന പിതാവ് ഗോവിന്ദൻ മേസ്ത്രി, കുളിയും കഴിഞ്ഞ് രാത്രി വൈകും വരെ പത്രവായനയിൽ മുഴുകിയിരിക്കുന്നത് കണ്ടുകൊണ്ടാണ് ചന്ദ്രദാസ് വളർന്നത്. ശ്രീനാരായണ സ്‌കൂളിലെ പഠന കാലത്ത് അധ്യപകൻ അസംബ്ലിയിൽ മുറതെറ്റാതെ ഉച്ചത്തിൽ പത്രം വായിച്ചു കേൾപ്പിക്കുമായിരുന്നു.

വീട്ടിന്നടുത്ത ദിനേശ് ബീഡിക്കമ്പനിയിലെ ഉച്ചത്തിലുള്ള നിലയ്ക്കാത്ത പത്ര പാരായണവും ചന്ദ്രദാസിന്റെ കാതുകളിൽ പതിച്ചു കൊണ്ടേയിരുന്നു.ഇന്ന് നാട്ടിലെ മികച്ച വായനക്കാരനായി മാറിയ ചന്ദ്രദാസിനെ വായനയുടെ അനന്തമായ ലോകത്തേക്കെത്തിച്ച ഘടകങ്ങൾ ഇതൊക്കെയാണ്. കോൺഗ്രസ്സുകാരനായ അച്ഛനിൽനിന്നും ചന്ദ്രദാസ് കമ്മ്യൂണിസ്റ്റായി മാറിയതും വായനയിലൂടെ തന്നെ.


Share our post

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

THALASSERRY

ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവൃത്തി; 19 മുതൽ ഒരുമാസം തലശ്ശേരി നഗരത്തിൽ ഗതാഗത ക്രമീകരണം

Published

on

Share our post

തലശ്ശേരി: നഗരത്തിലെ ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവൃത്തി ഏപ്രിൽ 19ന് തുടങ്ങുന്നതിനാൽ ഒരു മാസം ഇതുവഴിയുള്ള ഗതാഗതം നിർത്തി വെയ്ക്കും. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ക്രമീകരണം ഇങ്ങനെ:

 1. കോഴിക്കോട്, വടകര ഭാഗത്ത് നിന്നു വരുന്ന ബസ്സുകൾ സെയ്‌ദാർ പള്ളി, രണ്ടാം ഗേറ്റ്, എവികെ നായർ റോഡ് വഴി പുതിയ ബസ്സ്റ്റാന്റിൽ പ്രവേശിക്കണം (വൺ വേ).

2. തലശ്ശേരി ഭാഗത്ത് നിന്നു വടകരയിലേക്ക് പോകേണ്ട ബസ്സുകൾ എൻസിസി റോഡ്, ഒവി റോഡ്, പഴയ ബസ്സ് സ്റ്റാൻ്റ്, ട്രാഫിക്ക് യൂണിറ്റ് ജങ്ഷൻ, മട്ടാമ്പ്രം, സെയ്ദാർ പള്ളി വഴി പോകണം.

3. തലശ്ശേരി ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക്പോകേണ്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ സംഗമം ജംഗ്ഷൻ- ചോനാടം ബൈപാസ് റോഡ് വഴി പോകണം.

4. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിൽനിന്നു തലശ്ശേരി ഭാഗത്തക്ക് വരുന്ന ബസ്സുകൾ കൊടുവള്ളിവീനസ് ജങ്ഷനിൽ നിന്ന് സംഗമം ജംങ്ഷൻ, ഒ വി റോഡ്, എൻസിസി റോഡ് വഴി പുതിയ ബസ്റ്റാൻ്റിൽ പ്രവേശിക്കണം.

5. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സാധാരണ പോകുന്ന വഴി തന്നെ പോകണം. (ഒ വി റോഡ്, പഴയ ബസ്സ് സ്റ്റാന്റ്)

6. നാദാപുരം, പാനൂർ ഭാഗങ്ങളിൽനിന്നു വരുന്ന ബസ്സുകൾ മഞ്ഞോടി, ടൌൺ ബാങ്ക്, മേലൂട്ട് മഠപ്പുര വഴി പുതിയ ബസ്റ്റാന്റിൽ പ്രവേശിക്കണം.

7. നാദാപുരം, പാനൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സദാനന്ദ പൈ, സംഗമം ജങ്ഷൻ, ടൌൺഹാൾ ജങ്ഷൻ, ടൌൺ ബാങ്ക് വഴി പോകണം.

8. കണ്ണൂർ ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്കും കോഴിക്കോട് ഭാഗത്ത് നിന്നു കണ്ണൂർ ഭാഗത്തേക്കും പോകുന്ന ലോറികൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി പോകണം.

9. കീർത്തി ഹോസ്‌പിറ്റൽ ഭാഗത്ത് എൻസിസി റോഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ വധു, എസ്ബിഐ റോഡിൽ പാർക്ക് ചെയ്യണം.

10. മഞ്ഞോടിയിലുള്ള 2 ഓട്ടോ പാർക്കിങ് കേന്ദ്രങ്ങൾ ഒന്നായി ക്രമപ്പെടുത്തും. (കള്ളു ഷാപ്പിന്റെ ഭാഗത്തുള്ളത് ഒഴിവാക്കും).

11. സംഗമം ജങ്ഷനിലുള്ള ഓട്ടോ പാർക്കിംഗ് നിലവിലുള്ളസ്ഥലത്ത് നിന്നു മാറ്റി ബാറ്റാ ഷോ റൂമിൻ്റെ ഇടത് വശം, ബ്രിഡ്‌ജിന് താഴെയായി ക്രമീകരിക്കും.

12. മിഷൻ ഹോസ്‌പിറ്റലിന് മുൻവശത്തുള്ള ഓട്ടോ പാർക്കിംഗ് റെയിൽവേ പ്രവേശന കവാടത്തിന്സമീപത്ത് വൺ വേ ആയി ക്രമീകരിക്കും.

13. രണ്ടാം ഗേറ്റ്- സെയ്‌ദാർ പള്ളി റോഡിൽ സെയ്‌ദാർ പള്ളി ഭാഗത്തേക്കുള്ള ഗതാഗതം താൽകാലികമായി നിരോധിക്കും.

14. മട്ടാമ്പ്രം ഭാഗത്ത് ചരക്ക് കയറ്റി ഇറക്ക് ജോലി രാവിലെ 10 മണിക്ക് മുമ്പായി ചെയ്‌ത്‌ തീർക്കണം.

15. കൂത്തുപറമ്പ് ഭാഗത്ത് നിന്നു പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്നതായസ്വകാര്യ വാഹനങ്ങൾക്ക് ടൌൺ ഹാൾ ജംഗ്ഷന് സമീപത്തുള്ള പഴയ സർക്കസ് ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാം.

16. പാനൂർ ഭാഗത്ത് നിന്നു പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ ടൌണിലെ തിരക്ക് ഒഴിവാക്കുന്നതിനായി ടൌൺ ബാങ്കിനു മുൻവശത്തായുള്ള ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!