കൊട്ടിയൂർ വെെശാഖ മഹോത്സവം: ഇന്ന് തിരുവാതിര ചതുശ്ശതം

കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ അക്കരെ ക്ഷേത്രത്തിൽ ഞായറാഴ്ച വൻ തിരക്ക് അനുഭവപ്പെട്ടു. രാവിലെ മുതൽ കൊട്ടിയൂർ പേരാവൂർ റോഡിലും കൊട്ടിയൂർ പാൽചുരം വയനാട് റോഡിലും മറ്റ് സമാന്തര റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. തിങ്കൾ മുതൽ ചതുശ്ശതങ്ങൾ ആരംഭിക്കും. തിരുവാതിര ചതുശ്ശതമാണ് തിങ്കൾ നടക്കുക. ചൊവ്വ പുണർതം ചതുശ്ശതം, 22ന് ആയില്യം ചതുശ്ശതം, 24ന് മകം നാളിൽ കലംവരവ്. അന്ന് ഉച്ചശീവേലിക്കുശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനമുണ്ടാവില്ല.